കുരിശു വരക്കുമ്പോള്‍ വലതു കൈ ആദ്യം നെറ്റിയിലും പിന്നീട് നെഞ്ചിലും വയ്ക്കുകയും തുടര്‍ന്നു ഉരത്തിലേക്കും അവിടെ നിന്ന് ഇടത്തെ ഉരത്തിലേക്കും കൊണ്ട് വരണം എന്ന നിര്ദേസമാണ് കുര്‍ബാന പുസ്തകത്തിലുള്ളത്. കാര്മ്മികന് ആശീര്വദിക്കുമ്പോള് നമ്മുടെ വലതുവശത്തുനിന്നും ഇടത്തുവശത്തേക്കാണു അദ്ദേഹത്തിന്റെ കൈകള്‍ ചലിക്കുന്നത്. ഏതു വ്യക്തിയെ അഥവാ വസ്തുവിനെ കുരിശിന്റെ അടയാളത്താല്‍ മുദ്രിതമാക്കുന്നുവോ ആ വ്യക്തിയുടെ/വസ്തുവിന്റെ വലതുഭാഗത്തുനിന്നും ഇടതു ഭാഗത്തേക്കുവേണം ആശീര്‍വ്വദിക്കുന്ന ആളിന്റെ കൈകള്‍ ചലിക്കേണ്ടത്. അതുകൊണ്ടു നാം സ്വയം കുരിശുവരക്കുമ്പൊള് വലതുവശത്തുനിന്നും ഇടതുവശത്തേക്കാണു കൈകള്‍ ചലിക്കേണ്ടത് എന്നു വ്യക്തമാണല്ലോ.
കുരിശുവര ഒരു ത്രിത്വസ്തുതിയാണല്ലോ. ത്രിത്വത്തിലെ മൂന്നാളുകളെ അനുസ്മരിയ്ക്കുകയാണല്ലോ ബാവായ്ക്കും പുത്രനും റൂഹാദഖുദിശായ്ക്കും സ്തുതി എന്ന പ്രാർത്ഥനയിൽ ചെയ്യുന്നത്. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ പുത്രനെ വലതും പിതാവിനെ മധ്യത്തിലും റൂഹാദഖൂദിശായെ പിതാവിന്റെ ഇടതുമായി അനുസ്മരിയ്ക്കുന്നു.
ഏകസ്വഭാവവാദികളാണ് കത്തോലിക്കരില്‍ നിന്നും തങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ഇടതുനിന്നും വലതുവശത്തേക്കുള്ള കുരിശു വര ആരംഭിച്ചത്. യാക്കോബായ സഭ മുഴുവനിലും അതു വ്യാപിക്കുകയും ചെയ്തു. 13ആം നൂറ്റാണ്ടു മുതലാണ് ലത്തിന് സഭയില്‍ ഈ രീതി ആരമ്ഭിക്കുന്നത്. ഇതിനുണ്ടായ കാരണം വ്യക്തമല്ല.
16ആം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ ലത്തിന് മിഷനറിമാരില്‍ നിന്നും ഈ രീതി നമ്മുടെ ഇടയിലും വ്യാപിച്ചു. വിദേശത്തിനിന്നും വന്ന യാക്കോബായ മെത്രാന്മരില് നിന്ന് യാക്കോബായക്കാരുടെ ഇടയിലിലും ഈ രീതി പടര്‍ന്നു പിടിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കിയ ലത്തിന്കാരില് പലരും ഇടക്കാലത്തു പ്രചാരത്തിലായ തെറ്റായ രീതിയില്‍ നിന്നും മാറിത്തുടങ്ങിയിട്ടൂണ്ട്.
നമ്മുടെ ഇടയില്‍ ഇന്നു പ്രചാരത്തിലില് ഇരിക്കുന്ന വലിയ കുരിശുവര രീതിയും - നെറ്റിയിലും അധരങ്ങളിലും നെഞ്ചിലും കുരിശുവരക്കുന്നത് - ലത്തീന്‍ മിഷനറിമാര്‍ ഇറക്കുമതി ചെയ്തതാണ്. പൌരസ്ത്യപാരമ്പര്യങ്ങളില് ഒരിടത്തും ഇത്തരം രീതി കാണാനാകില്ല. യഥാക്രമം നെറ്റിയിലും നെന്ചത്തും വലത്തേ ഉരത്തിലും ഇടത്തേ ഉരത്തിലും വലത്തേ കയ്യുടെ മൂന്നു വിരലുകള്‍ ചേര്‍ത്തുവച്ചു മുട്ടിച്ചുകൊണ്ട് കുരിശുവരയ്ക്കുന്ന രീതിയാണു പൌരസ്ത്യ സഭകളില്‍ പരക്കെ കാണുന്നത്.
പരിശുദ്ധ സിംഹാസനം നിർദ്ദേശിയ്ക്കുന്നതും വലതു നിന്ന് ഇടത്തേയ്ക്ക് കുരിശു വരയ്ക്കുന്ന രീതിതന്നെയാണ്. 1985 ലെ റോമൻ രേഖ ഇപ്രകാരം പറയുന്നു:- The sign of cross, preferably from right to left, or from left to right where there is long standing custom, may be tolerated ad libitum at the beginning of the liturgy where it is already in general use. But it is n ot to be included in the approved text of the Qurbana and in areas where it is not in general use it is not to be introduced. It must be noted once again the christian sign of the cross was for over a millennium made in the same way in all the churches of the East and in the West from right to left . In 1962 there was simply a timely return to the normal usage of the non Latinized East; the measure is in full conformity with the cogent general directive in OE 2,6 and 12. For this reason the relevant rubrics of 1962 is to be upheld.
ഈ രേഖയെ നമുക്ക് ഇപ്രകാരം മനസിലാക്കാം.
1. ഇടത്തൂനിന്നും വലത്തേയ്ക്കുള്ള ലത്തീൻ രീതി തുടരാമെങ്കിലും വലതുനിന്നും ഇടത്തേയ്ക്ക് വരയ്ക്കുന്നതാണ് അഭികാമ്യം.
2. സാർവത്രിക സഭയിലെല്ലാം ആദ്യത്തെ ആയിരം വർഷക്കാലം വലതു നിന്നും ഇടത്തേയ്ക്കായിരുന്നു കുരിശുവരച്ചിരുന്നത്.