Wednesday, January 11, 2012
കർദ്ദിനാൾ v/s മേജർ ആർച്ച് ബിഷപ്പ്
സഭാ തലവനെക്കാളും വലിയ പദവിയാണ് "കര്‍ദ്ദിനാള്‍" എന്ന് പലരും ധരിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ സഭയില്‍ അതല്ല യാഥാര്‍ത്ഥ്യം. സഭാതലവന്മാരുടെ മുന്പില് കര്‍ദ്ദിനാള്‍ പദവി ഒന്നുമല്ല. പൗരസ്ത്യ സഭകളെ സംബന്ധിച്ചിടത്തോളം കര്‍ദ്ദിനാള്‍ പദവി ആവശ്യമുള്ളതുമല്ല. വലിയ മേല്പ്പട്ടക്കാരന് കര്‍ദ്ദിനാള്‍ പദവി സ്നേഹത്തോടെ നിരസിക്കുന്നതാണ് കരണീയമായിട്ടുള്ളത്. എന്നാല്‍ ഇക്കാലഘട്ടത്തിലെ പ്രത്യേക സഭാ സാഹചര്യത്തില്‍ അത് ഒരു പക്ഷെ ഉടന്‍ സാധ്യമായെന്ന് വരില്ല, എങ്കിലും കര്‍ദ്ദിനാളിന്റെ ഔദ്യോഗിക വസ്ത്രങ്ങള്‍ അല്ല സഭാ തലവന്‍ ധരിയ്ക്കേണ്ടത്; പ്രത്യുത മാര്‍ത്തോമാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരന്റെയാണ്. അതൊരു കുറവല്ല പിന്നെയോ തനിമയാണ് സൂചിപ്പിക്കുക. ലത്തീന്‍ മെത്രാന്മാരോടും കര്‍ദ്ദിനാളന്മാരൊടുമൊപ്പം നില്ക്കുമ്പോള് നമ്മുടെ സഭാ തലവന്‍ മാര്‍ത്തോമ്മാ നസ്രാണി സഭയെന്ന പൗരസ്ത്യ സഭയുടെ തലവനും പിതാവുമാണെന്ന് തിരിച്ചറിയപ്പെടണം എന്ന ഒരു എളിയ ആഗ്രഹമാണിതിന് പിന്നില്‍. (-(by:- ചവറപ്പുഴ ജയിംസച്ചന് post:- വലിയ മേല്പ്പട്ടക്കാരന് TUESDAY, MAY 17, 2011)
Subscribe to:
Posts (Atom)