Thursday, October 26, 2017

സി. റാണിമരിയായുടെ ഐക്കൺ - മത്സരം

സി. റാണിമരിയായുടെ ഐക്കൺ ഉണ്ടാക്കുന്നവർക്ക് 1000/- രൂ സമ്മാനം പ്രഖ്യാപിയ്ക്കുന്നു.
1. ഐക്കൺ സീറോ മലബാർ സഭയുടെ പാരമ്പര്യം പ്രതിഫലിപ്പിയ്ക്കണം
2. ഐക്കൺ സിസ്റ്റർ ശുശ്രൂഷ ചെയ്ത കോൺഗ്രിഗേഷൻ, ശുശ്രൂഷയുടെ ശൈലി ഇവയെ സൂചിപ്പിയ്ക്കണം.
3. സിസ്റ്ററിന്റെ മുഖവും നിറത്തിനും സമാനമായ രീതിയിൽ വേണം ചിത്രീകരിയ്ക്കുവാൻ. സിസ്റ്ററിനെ മദാമ്മയാക്കരുത് എന്നു സാരം.
4. സിസ്റ്ററിന്റെ രക്ഷസാക്ഷിത്വം, അതിന്റെ സാഹചര്യം, കൊലയാളിയൂടെ മാനസാന്തരം ഇതും ഐക്കണിൽ ഉണ്ടായിരിയ്ക്കണം.
5. പി.ഓ.സി ബൈബിളിന്റെ പരസ്യം വേണ്ട.


നിങ്ങളുടെ സൃഷ്ടികൾ 
mtnazrani at gmail dot com എന്ന വിലാസത്തിൽ അയയ്ക്കുക. അവസാന തിയതി 2018 ജനുവരി 6.