Friday, November 2, 2018

അൽമായരോട് സഭ - യാമപ്രാർത്ഥനകളെപ്പറ്റി




Image result for 2nd vatican council
1. അജപാലകർ ഞായറാഴ്ചയിലും തിരുനാളുകളിലും പ്രാധാന യാമനമസ്കാരങ്ങൾ പ്രത്യേകിച്ചും സായാഹ്നനമസ്കാരം, പള്ളിയിൽ വച്ചു പൊതുവായി നടത്തുവാൻ ശ്രമിയ്ക്കേണ്ടതാണ്. അൽമായരും വൈദീകരോടൊപ്പമോ, അലമായ സമൂഹങ്ങളിലോ തനിച്ചോ യാമനമസ്കാരങ്ങൾ ചൊല്ലുന്നത് പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ടതാണ്. (100, CONSTITUTION ON THE SACRED LITURGY, SACROSANCTUM CONCILIUM
SOLEMNLY PROMULGATED BY HIS HOLINESS POPE PAUL VI ON DECEMBER 4, 1963 )


2. സഭയുടെ പരസ്യ പ്രാർത്ഥനയായ യാമനമസ്കാരങ്ങളിൽ പങ്കുചേരുന്ന വിശ്വാസികൾ (വൈദീകരും, സമർപ്പിതരും, അൽമായരും) മാമോദീസാവഴി ലഭിച്ച രാജകീയപൗരോഹിത്യം നിർവ്വഹിയ്ക്കുന്നു. (1174, Catechism of the Catholic Church on The Liturgy of the Hours)Image result for CCC catechism of catholic church


3. അൽമായർ പ്രാർത്ഥനയ്ക്കാനോ മറ്റു സഭാ ശുശ്രൂഷകൾക്കായോ സമ്മേളിയ്ക്കുമ്പോൾ തങ്ങളൂടെ സഭാപരമായ ഉത്തരവാദിത്തം യാമപ്രാർത്ഥന ചൊല്ലിക്കൊണ്ടു നിവ്വഹിയ്ക്കുന്നത് പ്രോത്സഹിപ്പിയ്ക്കപ്പെടണം. (27, റോമൻ കത്തോലിയ്ക്കാ സഭയുടെ യാമപ്രാർത്ഥന സംബന്ധമായ പൊതു നിർദ്ദേശങ്ങൾ)
4. ഗാർഹിക സഭയായ കുടുബങ്ങളെ സംബന്ധിച്ചിടത്തോളം ഒരുമിച്ചു പ്രാർത്ഥിയ്ക്കുക എന്നതിലുപരി സഭയുടെ ജീവിതത്തിലേയ്ക്ക് കൂടുതൽ ആഴത്തിൽ പ്രവേശിപ്പിക്കുന്നു എന്നതുകൊണ്ട് യാമപ്രാർത്ഥനകൾ വലിയൊരു സാധ്യതയാണ്. (27, റോമൻ കത്തോലിയ്ക്കാ സഭയുടെ യാമപ്രാർത്ഥന സംബന്ധമായ പൊതു നിർദ്ദേശങ്ങൾ)
5. സങ്കീർത്തനങ്ങൾ ഉപയോഗിച്ചു പ്രാർത്ഥിയ്ക്കുവാനും യാമപ്രാർത്ഥനകളോടു പരിചിതരാകുവാനുമുള്ള എന്റെ ആഹ്വാനം ഞാൻ ഇതാ ആവർത്തിയ്ക്കുന്നു. (ബനഡിക്ട് 16 ആമൻ മാർപ്പാപ്പാ, 2011 നവംബർ 16 സെന്റ് പീറ്റേഴ്സ് സ്വയറിൽ പൊതു വിശ്വാസീ സമൂഹത്തോടൂ ചെയ്ത പ്രസംഗം)

 Image result for pope benedict xvi

മിശിഹായിൽ പ്രീയപ്പെട്ടവരേ മേൽ പറഞ്ഞതെല്ലാം വിശ്വാസികൾ അൽമായർ കുടുംബങ്ങളിൽ ഉൾപ്പെടെ യാമപ്രാർത്ഥന ചൊല്ലണമെന്നുള്ള സഭയുടെ ആഗ്രഹമാണ് പ്രതിഫലിപ്പിയ്ക്കുന്നത്. ചൊല്ലണമോ വേണ്ടയോ എന്നുള്ളതു നിങ്ങളുടെ സ്വാതന്ത്യമാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.