Monday, July 16, 2012

പിതാവിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുറപ്പെടുന്നുവെന്ന് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിയ്ക്കുന്നു. തിയഡോർ അത് ഇപ്രകാരം വ്യാഖ്യാനിയ്ക്കുന്നു. "പരിശുദ്ധാത്മാവ് പിതാവിൽ നിന്നു പുറപ്പെടുന്നു എന്നു പറയുമ്പോൾ അവിടുന്നു നിത്യമായി പിതാവായ ദൈവത്തോടുകൂടിയാണെന്നും തന്നിൽ നിന്നു വേർപെട്ടല്ലെന്നും കാട്ടുന്നു. പിതാവിന്റെ സ്വഭാവത്തിൽ നിന്ന് അവിടുന്നു പുറപ്പെടുന്നു. അവിടുന്നു നിത്യമായിപിതാവിൽ നിന്നു പുറപ്പെടുന്നു. അവിടുന്നു എപ്പോഴും പിതാവിൽ ആണ്. പിന്നീടുണ്ടായതല്ല താനും. നിത്യമായി പിതാവിൽ നിന്നുള്ളവനും പിതാവിനോടുകൂടി ഉള്ളവനും പിതാവിന്റെ സ്വഭാവത്തിൽ നിന്നു പുറപ്പെടുന്നു എന്നു സുവ്യക്തമാണ്."


പരിശുദ്ധാത്മാവ് പുത്രനിൽ നിന്നുകൂടി പുറപ്പെടുന്നു എന്നു വാദിയ്ക്കുന്നവർ  യോഹന്നാൽ 20:22 ഉദ്ധരിയ്ക്കുന്നു. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നുവെന്ന് വി. ആഗസ്തീനോസ് പഠിപ്പിച്ചിരുന്നു. അവർ തമ്മിലുള്ള സ്നേഹബന്ധമായി പരിശുദ്ധാത്മാവിനെ അദ്ദേഹം ചിത്രീകരിച്ചുഎന്നാൽ പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നുവെന്ന സൂനഹദൊസ് തീരുമാനത്തിൽ കിഴക്ക് ഉറച്ചു നിന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിൽ നിന്നു പുറപ്പെടുന്നില്ലെങ്കിൽ ഏകദൈവത്തിലുള്ള വിശ്വാസം അപകടത്തിലാകുമെന്ന് അവർ ഭയപ്പെട്ടു. തൊളേദോയിലെ മൂന്നാം കൗൺസിലും (A.D.589) ഹാറ്റ്ഫിൽസിലെ ഇംഗ്ലീഷ് സൂനഹദോസും (A.D. 680) പരിശുദ്ധാത്മാവ് പുത്രനിൽ നിന്നും പുറപ്പെടുന്നുവെന്നു പ്രഖ്യാപിച്ചുഎന്നാൽ റോം അത് അംഗീകരിച്ചില്ലഹാഡ്രിയൻ പാപ്പാ A.D. 787ഇൽ അനുമതി നൽകിയ നിഖ്യാ വിശ്വാസപ്രമാണത്തിലും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുറപ്പെടുന്നുവെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറൾമാൻ ചക്രവർത്തിപുത്രനിൽനിന്നുംഎന്നു കൂട്ടിച്ചേർക്കണമെന്നു നിർബന്ധിച്ചെങ്കിലും A.D. 794ഇൽ മാർപ്പാപ്പാ തന്റെ നിലപാട് ന്യായീകരിയ്ക്കുകയാണ് ചെയ്തത്ലെയോ മൂന്നാമൻ പാപ്പാ (A.D 795-816) വിശ്വാസപ്രമാണത്തിൽ യാതൊരു മാറ്റവും വരുത്തുവാൻ അനുവദിച്ചില്ല.  


1014ഇൽ റോം സന്ദർശിച്ച  ഹെൻട്രി രണ്ടാമൻ ചക്രവർത്തിയുടെ നിർബന്ധത്തിനു വഴങ്ങി  ബനഡിക്ട് എട്ടാമൻ പാപ്പ  പുത്രനിൽനിന്നുംഎന്നു വിശ്വാസപ്രമാണത്തിൽ കൂട്ടിച്ചേർക്കുവാൻ അനുമതി നൽകി. എന്നാൽ പൗരസ്ത്യർ തീരുമാനം അംഗീകരിച്ചില്ല. വിശുദ്ധ ആൻസലം, വിശുദ്ധ തോമസ് അക്വീനാസ് തുടങ്ങിയവർ തീരുമാനത്തെ അനുകൂലിച്ചു. A.D 1054ഇൽ കിഴക്കും പടിഞ്ഞാറും തമ്മിൽ വേർപിരിയുന്നതിന് അഭിപ്രായ വ്യത്യാസം വഴിതെളിച്ചു


സീറോ മലബാർ സഭയുടെ കുർബാനയിൽപുത്രനിൽ നിന്നുംഎന്നത് ബ്രായ്ക്കറ്റിൽ ഇട്ട് ഐശ്ചികമാക്കിയിരിക്കുകയാണ്. അതു വേണമോ വേണ്ടയോ എന്ന് സ്വലത്തെ മെത്രാനു തീരുമാനിയ്ക്കാമെന്ന് ഓർദോ അനുവദിയ്ക്കുന്നു.


(ഫാ: തോമസ് മണ്ണൂരാംപറമ്പിൽ, സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം)

Sunday, July 15, 2012

വിശ്വാസപ്രമാണം

ഔദ്യോഗിക ജോലികൾ എറ്റെടുക്കുന്നതിനു മുൻപും കർമ്മങ്ങൾ നിർവഹിക്കുന്നതിനൊരുക്കമായും സ്വവിശ്വാസം ഏറ്റുപറയുന്ന രീതി അതിപുരാതനമായ ഒന്നാണ്. കുർബാന പട്ടമോ മെത്രാൻ പട്ടമോ സ്വീകരിയ്ക്കുന്നതിനു മുൻപ് അർത്ഥികൾ ഔദ്യോഗികമായി വിശ്വാസപ്രണാമം നടത്തുന്നതു നാം കേട്ടിട്ടുണ്ടാകും. ദൈവശാസ്ത്രപീഠങ്ങളിൽ പഠിപ്പിയ്ക്കുന്നവരും ദൈവശാസ്ത്ര ബിരുദം സമ്പാദിയ്ക്കുന്നവരും ഈ വിശ്വാസപ്രതിജ്ഞ നടത്താറൂണ്ട്.  ഔദ്യോഗികമായി പഠിപ്പിയ്ക്കുവാൻ നിയോഗിക്കപ്പെടുന്ന ഇവർ വിശ്വാസത്തിനെതിരായി ഒന്നും പ്രവർത്തിയ്ക്കുകയില്ലെന്നും സഭാനിർദ്ദേശങ്ങളോട് പരിപൂർണ്ണ വിശ്വസ്തത പാലിച്ചുകൊള്ളാമെന്നും ആണ് ഈ വിശ്വാസ പ്രഖ്യാപനത്തിൽ നാം ഏറ്റുപറയുന്നത്.  വിശുദ്ധ കുർബാനയിൽ അതിന്റെ കേന്ദ്രഭാഗമായ കൂദാശാഭാഗത്തിനു തൊട്ടൂ മുൻപ് ഈ പ്രഖ്യാപനം നടത്തുന്നത് ഏറ്റം അർത്ഥവത്താണെന്നും കാണാൻ കഴിയും.

1968 വരെ നമ്മുടെ കുർബാനക്രമത്തിൽ ഒരു വിശ്വാസ സംഹിതയേ ഉണ്ടായിരുന്നുള്ളൂ. അത് നിഖ്യാ വിശ്വാസപ്രമാണം, നിഖ്യാ കോൺസ്റ്റാന്റിനൊപ്പിൾ വിശ്വാസപ്രമാണം, സാർവത്രിക വിശ്വാസപ്രമാണം എന്നൊക്കെ വിഖ്യാതമായ വിശ്വാസ സംഹിതയാണ്.

പല കാര്യങ്ങളിലുമെന്നതു പോലെ 16ആം നൂറ്റാണ്ടുമുതൽ  നിഖ്യാവിശ്വാസത്തിനു നൂറ്റാണ്ടുകൾക്കു ശേഷം മാത്രം രൂപം കൊണ്ട ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന വിശ്വാസപ്രമാണം പ്രചരിച്ചു തുടങ്ങി. 1968ൽ നമ്മുടെ സഭയിലെ ചില പ്രധാനപ്പെട്ടയാളുകൾ തന്നെയാണ് നമ്മുടെ ആരാധനാ ചൈതന്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിശ്വാസപ്രമാണം കുർബാനയിൽ കൂട്ടിച്ചേർത്തത്. എന്നാൽ 1985 ഡിസംബർ 19നു അന്തിമമായി റോംമിൽ നിന്ന് അംഗീകരിച്ച  കുർബാന ക്രമത്തിൽ നിഖ്യാ വിശ്വാസപ്രമാണം മാത്രമേയുള്ളൂ.


നിഖ്യാ വിശ്വാസപ്രമാണത്തിനു A.D 325ലെ നിഖ്യാ സൂനഹദോസാണു രൂപം കൊടുക്കുന്നത്. 381ലെ കോൺസ്റ്റാന്റിനോപ്പിൽ സൂനഹദോസ് ചില വ്യതിയാനങ്ങളോടെ അതിന് അന്തിമ രൂപം നൽകി. 5-ആം നൂറ്റാണ്ട് അവസാനത്തോടെ മിക്കവാറും എല്ലാ പൗരസ്ത്യ സഭകളും ഈ വിശ്വാസപ്രമാണം കുർബാനയർപ്പണത്തിന്റെ അവശ്യ ഘടകമാക്കി. എതിയോപ്പിയൻ സഭയൊഴികെ എല്ലാ പൗരസ്ത്യസഭകളും ഈ സാർവത്രിക വിശ്വാസപ്രമാണമാണ് കുർബാനയിൽ ഉപയോഗിക്കുന്നത് -അതും കൂദാശാഭാഗത്തിനു തൊട്ടൂ മുൻപിലായി.




നമ്മുടെ സഭ ഒരപ്പസ്തോലിക സഭയാണ്. 20 നൂറ്റാണ്ടിന്റെ ആരാധനാക്രമ പാരമ്പര്യം നമുക്കുണ്ട്.  എല്ലാ സഭകൾക്കും പൊതുവായി ഉള്ളതും 5 ആം നൂറ്റാണ്ടു മുതലെങ്കിലും നാം ഉപയോഗിച്ചു പോരുന്നതുമായ നിഖ്യാവിശ്വാസപ്രമാണമുള്ളപ്പോൾ ഒരു പ്രത്യേകസഭയുടെ മാമോദീസാ വിശ്വാസപ്രമാണമായ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം ഉപയോഗിയ്ക്കുവാൻ ആഗ്രഹം കാണിയ്ക്കുന്നത് ആരാധനാക്രമ ചൈതന്യവുമായി യാതൊരു ബന്ധവും ഇല്ലാത്തനിനാലാണ്. ഏതായാലും റോമാ സിംഹാസനം തന്നെ ഇക്കാര്യം വ്യക്ത്യമായി പഠിപ്പിയ്ക്കുന്നതുകൊണ്ട് മുൻപറഞ്ഞ കാര്യങ്ങൾ റോമാസഭയോട് - ലത്തീൻ സഭയോട് ഉള്ള വിരോധം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിയ്ക്കുകയില്ലെന്നു കരുതുന്നു.

(നമ്മുടെ കുർബാന:  പാത്തിക്കുളങ്ങര വർഗ്ഗീസച്ചൻ)

സീറോ മലബാർ കുർബാന ക്രമം

ഇന്ന് ക്രൈസ്തവ സഭകളിൽ ഉപയോഗത്തിലിരിയ്ക്കുന്ന കുർബാനക്രമങ്ങളിൽ ഏറ്റവും പുരാതനമായതാണ് സീറോ മലബാർ കുർബാനക്രമമെന്ന് പണ്ഡിതന്മാർ പൊതുവേ അംഗീകരിച്ചിട്ടൂള്ളതാണ്. ഇതിന്റെ എഴുതപ്പെട്ടിട്ടൂള്ള മൂലരൂപം രണ്ടാം നൂറ്റാണ്ടിലെ ആരംഭത്തിലോ ഒന്നാം നൂറ്റാണ്ടിലോ ഉടലെടുത്തതാണെന്നു പഠനങ്ങൾ തെളിയിയ്ക്കുന്നു. മാർത്തോമാ ക്രിസ്ത്യാനികൾ അത് അക്കാലം മുതൽ ഉപയോഗിച്ചിരുന്നുവെന്ന പ്രബലമായ പാരമ്പര്യം ദുർബലമാക്കുന്ന തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

ബി.സി 1500 ആം ആണ്ടോടുകൂടിയെങ്കിലും ആര്യന്മാരും ബി.സി 1000ആം ആണ്ടോടുകൂടീ യഹൂദരും ഇവിടെ കുറിയേറിപ്പാർത്തു. ക്രിസ്തുവർഷ കാലഘട്ടങ്ങളിലും ഈ കുടിയേറ്റങ്ങൾ തുടർന്നു. ക്നായിത്തോമായുടെ നേതൃത്വത്തിലുള്ള കുടിയേറ്റം അവയിൽ ഒന്നു മാത്രമായിരുന്നു. നാലാം നൂറ്റാണ്ടിലെ കുടിയേറ്റക്കാരാണ് ഇപ്പോഴത്തെ കുർബാനക്രമം ഇവിടെ കൊണ്ടൂവന്നു നടപ്പിലാക്കിയതെന്ന് അടുത്തകാലത്ത് ആരംഭിച്ച പ്രചാരണത്തിനു ഉപോത്ബലകമായ തെളിവുകളില്ല. അക്കാലത്തിനു മുൻപുതന്നെ കുർബാന ഇവിടെ സ്വീകരിയ്ക്കപ്പെടുന്നതിനു എന്തെങ്കിലും തടസമുണ്ടായിരുന്നെന്നും ആരും അവകാശപ്പെടുന്നില്ല.

ഇപ്പോഴത്തെ കുർബാന വൈദേശികമെന്നു മുദ്രകുത്തുകയും ഭാരതീക കുർബാനയും ഭാരതീയ റീത്തും സൃഷ്ടിയ്ക്കണമെന്നു വാദിയ്ക്കുകയും ചെയ്യുന്നവർ ഈ അപ്പസ്തോലിക സഭയുടെ തിരോധാനമാണ് ലക്ഷ്യം വച്ചിട്ടൂള്ളത്.

(ഫാ: തോമസ് മണ്ണൂരാംപറമ്പിൽ, ഉപസംഹാരം, സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം)

Wednesday, July 4, 2012

(Quambel Maran) കമ്പൽ മാറൻ (ܩܲܒܸܠ ܡܵܪܲܢ)


 :ܩܲܒܸܠ ܡܵܪܲܢ: ܗܵܢ ܩܘ݂ܪܒܵܢܵܐ 
:ܥܸܠܠ ܒܲܫܡܲܝܵܐ: ܕܩܵܪܹܒ݂ ܥܲܒܕܵܟ  
:ܬܵܐܝܡܵܢܘ݂ܒܗܲ 
ܒܠܸܡܒܵܐ ܕܿܟܝܵܐ 
.......ܩܲܒܸܠ ܡܵܪܲܢ

:ܝܟܐܲ ܩܘ݂ܪܒܵܢܹܐ  : ܒܵܗܵܬܵܐܐܲܕ 
:ܟܹܐܢܹܐ ܓܒܲܝܵܐ : ܢܘܿܚ ܐܲܒ݂ܪܵܗܵܡܘ   
:ܝܣܚܵܩܐܘ ܘܝܲܥܩܘܿܒ݂ 
.ܘܣܸܦܘܝܵ ܂ܟܝܵܐܕ 
.......ܩܲܒܸܠ ܡܵܪܲܢ

 :ܐܲܝܟ ܩܘ݂ܪܒܵܢܹܐ ܕܩܲܪܸܒ݂ܘ ܫܠܝܚܹܐ  
 :ܒܓܵܘ ܂ܥܸܠܝܬܵܐ : ܢܸܥܘܿܠ ܩܕܵܡܲܝܟ 
: ܐܘܢܸܗܘܸ ܡܩܲܒ݂ܠܵܐ 
:ܠܒܹܥܬ݂ ܂ܐܡܲܠܟܘ݂ܬܵ 
.......ܩܲܒܸܠ ܡܵܪܲܢ


കമ്പെൽ മാറൻ ഹാൻ കുർബാനാ

ല്ഏൽ ബശ്‌മയ്യാ ദ്‌കാറെവ് അവ്‌ദാക് ബ്‌ഹയ്മാനൂസാ ബ്‌ലെമ്പാ ദക്‌യാ
കമ്പെൽ മാറൻ...

അക് കുർബാനേ ദാവാഹാസാ
കേനേ ഗ്‌വയ്യാ നോഹ് വവ്റാഹം
വിസഹാക് ഉയാക്കോവ് ഉയൗസേപ്പ് ദക്‌യാ
കമ്പെൽ മാറൻ...

അക് കുർബാനേ ദ്കാറെവ് ശ്ലീഹേ
ബ്‌ഗാവ് എല്ലീസാ നേഓ ക്‌ദാമയ്ക്
ഉനേഹ്‌വേ മ്‌കബ്ലാ ല്‌വേസ് മൽകൂസാ
കമ്പെൽ മാറൻ...