പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുറപ്പെടുന്നുവെന്ന് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിയ്ക്കുന്നു. തിയഡോർ അത് ഇപ്രകാരം വ്യാഖ്യാനിയ്ക്കുന്നു. "പരിശുദ്ധാത്മാവ് പിതാവിൽ നിന്നു പുറപ്പെടുന്നു എന്നു പറയുമ്പോൾ അവിടുന്നു നിത്യമായി പിതാവായ ദൈവത്തോടുകൂടിയാണെന്നും തന്നിൽ നിന്നു വേർപെട്ടല്ലെന്നും കാട്ടുന്നു. പിതാവിന്റെ സ്വഭാവത്തിൽ നിന്ന് അവിടുന്നു പുറപ്പെടുന്നു. അവിടുന്നു നിത്യമായിപിതാവിൽ നിന്നു പുറപ്പെടുന്നു. അവിടുന്നു എപ്പോഴും പിതാവിൽ ആണ്. പിന്നീടുണ്ടായതല്ല താനും. നിത്യമായി പിതാവിൽ നിന്നുള്ളവനും പിതാവിനോടുകൂടി ഉള്ളവനും പിതാവിന്റെ സ്വഭാവത്തിൽ നിന്നു പുറപ്പെടുന്നു എന്നു സുവ്യക്തമാണ്."
പരിശുദ്ധാത്മാവ് പുത്രനിൽ നിന്നുകൂടി പുറപ്പെടുന്നു എന്നു വാദിയ്ക്കുന്നവർ യോഹന്നാൽ 20:22 ഉദ്ധരിയ്ക്കുന്നു. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നുവെന്ന് വി. ആഗസ്തീനോസ് പഠിപ്പിച്ചിരുന്നു. അവർ തമ്മിലുള്ള സ്നേഹബന്ധമായി പരിശുദ്ധാത്മാവിനെ അദ്ദേഹം ചിത്രീകരിച്ചു. എന്നാൽ പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നുവെന്ന സൂനഹദൊസ് തീരുമാനത്തിൽ കിഴക്ക് ഉറച്ചു നിന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിൽ നിന്നു പുറപ്പെടുന്നില്ലെങ്കിൽ ഏകദൈവത്തിലുള്ള വിശ്വാസം അപകടത്തിലാകുമെന്ന് അവർ ഭയപ്പെട്ടു. തൊളേദോയിലെ മൂന്നാം കൗൺസിലും (A.D.589) ഹാറ്റ്ഫിൽസിലെ ഇംഗ്ലീഷ് സൂനഹദോസും (A.D. 680) പരിശുദ്ധാത്മാവ് പുത്രനിൽ നിന്നും പുറപ്പെടുന്നുവെന്നു പ്രഖ്യാപിച്ചു. എന്നാൽ റോം അത് അംഗീകരിച്ചില്ല. ഹാഡ്രിയൻ പാപ്പാ A.D. 787ഇൽ അനുമതി നൽകിയ നിഖ്യാ വിശ്വാസപ്രമാണത്തിലും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുറപ്പെടുന്നുവെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറൾമാൻ ചക്രവർത്തി “പുത്രനിൽനിന്നും” എന്നു കൂട്ടിച്ചേർക്കണമെന്നു നിർബന്ധിച്ചെങ്കിലും A.D. 794ഇൽ മാർപ്പാപ്പാ തന്റെ നിലപാട് ന്യായീകരിയ്ക്കുകയാണ് ചെയ്തത്. ലെയോ മൂന്നാമൻ പാപ്പാ (A.D 795-816) വിശ്വാസപ്രമാണത്തിൽ യാതൊരു മാറ്റവും വരുത്തുവാൻ അനുവദിച്ചില്ല.
1014ഇൽ റോം സന്ദർശിച്ച ഹെൻട്രി രണ്ടാമൻ ചക്രവർത്തിയുടെ നിർബന്ധത്തിനു വഴങ്ങി ബനഡിക്ട് എട്ടാമൻ പാപ്പ “പുത്രനിൽനിന്നും” എന്നു വിശ്വാസപ്രമാണത്തിൽ കൂട്ടിച്ചേർക്കുവാൻ അനുമതി നൽകി. എന്നാൽ പൗരസ്ത്യർ ഈ തീരുമാനം അംഗീകരിച്ചില്ല. വിശുദ്ധ ആൻസലം, വിശുദ്ധ തോമസ് അക്വീനാസ് തുടങ്ങിയവർ ഈ തീരുമാനത്തെ അനുകൂലിച്ചു. A.D 1054ഇൽ കിഴക്കും പടിഞ്ഞാറും തമ്മിൽ വേർപിരിയുന്നതിന് ഈ അഭിപ്രായ വ്യത്യാസം വഴിതെളിച്ചു.
സീറോ മലബാർ സഭയുടെ കുർബാനയിൽ “പുത്രനിൽ നിന്നും” എന്നത് ബ്രായ്ക്കറ്റിൽ ഇട്ട് ഐശ്ചികമാക്കിയിരിക്കുകയാണ്. അതു വേണമോ വേണ്ടയോ എന്ന് സ്വലത്തെ മെത്രാനു തീരുമാനിയ്ക്കാമെന്ന് ഓർദോ അനുവദിയ്ക്കുന്നു.
(ഫാ: തോമസ് മണ്ണൂരാംപറമ്പിൽ, സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം)

No comments:
Post a Comment