(രീതി - ബ്രീക് ഹന്നനാ...)
കന്യാമറിയം തൻ തിരുനാളിൽ
-
കീർത്തനമാല്യം കാഴ്ചയണയ്ക്കാം
കീർത്തനമാല്യം കാഴ്ചയണയ്ക്കാം
മിന്നും താരക ദ്വാദശഗണമാ-
മവളുടെ മകുടം ദർശന സുഭഗം
മവളുടെ മകുടം ദർശന സുഭഗം
വസനം പോലവളണിയുന്നിനനെ–
പനിമതി പാദയുഗത്തിനു പീഠം
പനിമതി പാദയുഗത്തിനു പീഠം
ഹാവാ വഴിയായ് മൃതി
വന്നെങ്കിൽ
മറിയം ജീവൻ മർത്യനു നൽകി
മറിയം ജീവൻ മർത്യനു നൽകി
വചനം – നിർമ്മല മുത്തു
വസിയ്ക്കും
മുത്തുച്ചിപ്പി സമാനം മറിയം
മുത്തുച്ചിപ്പി സമാനം മറിയം
പരമ പിതാവിൻ വചനം
സദയം
ജനനം പൂണ്ടാ കന്യാമണിയിൽ
ജനനം പൂണ്ടാ കന്യാമണിയിൽ
വിലതീരാത്തൊരു കന്യാത്വം
പോൽ
മാതൃത്വത്തെയുമവളണിയുന്നു.
മാതൃത്വത്തെയുമവളണിയുന്നു.
ദൈവത്വത്തൊടു മർത്യസ്വഭാവം
അവളുടെ സുതനിൽ ചേർന്നു വസിപ്പൂ
അവളുടെ സുതനിൽ ചേർന്നു വസിപ്പൂ
മർതാമർത്യ സ്വഭാവം
ചൂടും
ഏകജനല്ലോ അവളുടെ തനയൻ
ഏകജനല്ലോ അവളുടെ തനയൻ
ഇരു സുതരില്ലോരു തനയൻ
മാത്രം
ദൈവസുതൻ മറിയത്തിൽ ജാതൻ
ദൈവസുതൻ മറിയത്തിൽ ജാതൻ
ആദജയെങ്കിലുമവളിൽ
തെല്ലും
പാപത്തിൽ കറ തീണ്ടിയതില്ല.
പാപത്തിൽ കറ തീണ്ടിയതില്ല.
മറിയം മഹിതം പരിശുദ്ധതയാൽ
സതതം തെളിയും താരകമല്ലോ
സതതം തെളിയും താരകമല്ലോ
സൂര്യൻ നിഷ്പ്രഭമവളുടെ
മുന്നിൽ
താരകളോ തെളിവുറ്റവയല്ല.
താരകളോ തെളിവുറ്റവയല്ല.
ക്രോവേന്മാരും സ്രാപ്പേന്മാരും
കന്യാമണിതൻ മുന്നിൽ വണങ്ങും.
കന്യാമണിതൻ മുന്നിൽ വണങ്ങും.
നിജ സുതനവളുടെ ദേവാലയമായ്
നിർമ്മിച്ചുന്നത മഹിമ ചൊരിഞ്ഞു.
നിർമ്മിച്ചുന്നത മഹിമ ചൊരിഞ്ഞു.
ഭാഗ്യം നിറയും ദൈവമഹത്വം
നാഥനവൾക്കു കനിഞ്ഞു കൊടുത്തു
നാഥനവൾക്കു കനിഞ്ഞു കൊടുത്തു
തന്റെ വലതുവശത്തവനൻപൊടു
സിംഹാസനമാ ജനനിക്കേകി
സിംഹാസനമാ ജനനിക്കേകി
അവളോ ഭൗമിക പറുദീസാതാൻ
തനയൻ ജീവൻ നൽകും വൃക്ഷം
തനയൻ ജീവൻ നൽകും വൃക്ഷം
മറിയം സഭയുടെ തുണായിളയിൽ
മഹിതമുറപ്പു പകർന്നീടുന്നു
മഹിതമുറപ്പു പകർന്നീടുന്നു
സതതമടഞ്ഞു കിടക്കും
പൂർവ്വിക
വാതിൽ തന്നെ മറിയം നിയതം
വാതിൽ തന്നെ മറിയം നിയതം
നാഥാ മറിയം വഴിയായ്
ഞങ്ങൾ-
ക്കേകീടണമേ ശാശ്വത ഭാഗ്യം
ക്കേകീടണമേ ശാശ്വത ഭാഗ്യം
1 comment:
Dear Nasrani,
Ee ganam " latininil ninnum suriyaniyikek translate cheytha onnanu,nammude aaradhanakramathinu yojichathalla "
Aayathinal ee ganathinte suryaniyillullathum malayalathilullathumayava Pracharipikunnath niruthanamennum.ithumayi bandapetta postkal delete cheyyanamennum apeshikunnu.
Mar thomayude anugraham ningalodu koode undakatte.
Post a Comment