2011 നവംബർ 16 നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ സെന്റ് പീറ്റേർസ് സ്ക്വയറിലെ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രബോധനത്തിന്റെ ചുവടുപിടിച്ച് http://wdtprs.com/ ഇൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ അവലംബമാക്കിയുള്ള പോസ്റ്റ്.
മാർ പാപ്പായുടെ വാക്കുകളിലേയ്ക്ക് പോവുന്നതിനുമുൻപ് പോവുന്നതിനു മുൻപ് യാമപ്രാർത്ഥനകളെക്കുറിച്ച് പരാമർശിയ്ക്കുന്നത് ഉചിതമാവും എന്നു കരുതുന്നു. എല്ലാ സഭാപാരമ്പര്യങ്ങളിലേയും യാമപ്രാർത്ഥനകൾ അതതു സഭകളുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. പൗരസ്ത്യ സുറിയാനീസഭയുടെ ആശ്രമപാരമ്പര്യത്തിൽ 7 നേര യാമപ്രാർത്ഥനകളാണുള്ളത്. കുറുമ്പനാടത്തെ മാർ തോമാ സഹോദരികളുടെ ആശ്രമ ഉപയോഗത്തെ മുൻനിർത്തി പാത്തിക്കുളങ്ങര വർഗ്ഗീസ് മല്പാന്റെ പരിശ്രമഫലമായി ഏന്താനാ (മദ്ധ്യാഹ്ന നമസ്കാരം), ഖാലാ ദശഹ്റ(വെളുപ്പാൻകാല നമസ്കാരം), ഖൂത്താആ (മൂന്നാം മണി നമസ്കാരം, രാവിന്റെ 9 മണിയ്ക്ക്), ദബ്ശാ ശായീൻ (ഒൻപതാം മണി നമസ്കാരം, ഉച്ചകഴിഞ്ഞ് 3 മണി) എന്നിവ പുനരുദ്ധരിച്ചിട്ടൂണ്ട്. റംശ(സായാഹ്ന നമസ്കാരം), ലെലിയ (രാത്രി നമസ്കാരം), സപ്രാ (പ്രഭാത നമസ്കാരം) ഇവ സീറോ മലബാർ സഭാ മെത്രാൻ സമതി ഔദ്യോഗികമായിത്തന്നെ പുനരുദ്ധരിച്ചിട്ടൂണ്ട്.
എല്ലാ വ്യക്തിസഭാ പാരമ്പര്യങ്ങളിലും 7 നേര യാമപ്രാർത്ഥനകളാണ് അതിന്റെ പൂർണ്ണരൂപത്തിൽ ഉള്ളത്. ലത്തീൻ സഭാപാരമ്പര്യത്തിലെ യാമപ്രാർത്ഥനകൾ Lauds (പ്രഭാതനമസ്കാരം), Vespers (സന്ധ്യാനമസ്കാരം), Compline (രാത്രിനമസ്കാരം) എന്നിവയാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് മാർപ്പാപായുടെ ആശയങ്ങളിലേയ്ക്ക്...
“സങ്കീർത്തനങ്ങൾ ഉപയോഗിച്ചു പ്രാർത്ഥിയ്ക്കണമെന്നും സായാഹ്ന,രാത്രി പ്രഭാത നമസ്കാരങ്ങൾ പതിവാക്കണമെന്നും ഞാൻ എല്ലാവരോടൂം ആഹ്വാനം ചെയ്യുന്നു”. സങ്കീർത്തനങ്ങളെപ്പറ്റിയുള്ള പ്രബോധനപരമ്പരയുടെ അവസനത്തെ പ്രസംഗത്തിൽ ബനഡിക്ട് പതിനാറാമൻ വിശ്വാസികളോടായി
പറഞ്ഞു. “വിജയശ്രീലാളിതനായി പിതാവിന്റെ വലതുഭാഗത്തിരിയ്ക്കുന്ന മിശിഹായെ
പ്രകീർത്തിയ്ക്കുന്ന” 110 ആം സങ്കീർത്തനത്തെ കേന്ദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇത് ആദിമസഭയുടെയും
എക്കാലത്തുമുള്ള വിശ്വാസികളുടേയും പ്രീയപ്പെട്ട സങ്കീർത്തനമാണ്.
പുതിയനിയമരചയിതാക്കളൂം ഈശോ തന്നെയും ഈ സങ്കീർത്തനത്തെ പരാമർശിയ്ക്കുന്നുണ്ട്.
“കർത്താവ് എന്റെ കർത്താവിനോട് പറഞ്ഞു. ഞാൻ നിന്റെ ശത്രുക്കളെ നിന്റെ
പാദപീഠമാക്കുവോളം നീ എന്റെ വലതുഭാതത്തിരിയ്ക്കുക.” പിതാവിന്റെ വലതുഭാഗത്തിരിയ്ക്കുന്ന
മനുഷ്യപുത്രനായ മിശിഹായാണ് ഉപവിഷ്ടനായിരിയ്ക്കുന്ന കർത്താവ്. ഉത്ഥാനത്തിലൂടെ
മഹത്വത്തിലേയ്ക്ക് പ്രവേശിച്ച അവനാണ് യഥാർത്ഥ രാജാവ്. എല്ലാ ശക്തികൾക്കും മുകളിലായ
സ്വർഗ്ഗത്തിൽ, മാലാകാമാരേക്കാൾ ഉപരിയായ സ്ഥാനത്ത് അവസാനത്തെ പ്രതിയോഗിയായ
മരണമുൾപ്പെടെയുള്ള എല്ലാ പ്രതിയോഗികളേയും പാദത്തിൻ കീഴിലാക്കിക്കൊണ്ട് അവൻ
ഇരിയ്ക്കുന്നു.
മിശിഹായുടെ പൗരോഹിത്യത്തെയും ഈ സങ്കീർത്തനം പരാമർശിയ്ക്കുന്നുണ്ട്.
“മെല്ക്കിസെദക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും
പുരോഹിതനാണ്.”
ഈ സങ്കീർത്തനം പ്രാർത്ഥനയ്ക്ക് ഉപയോഗിയ്ക്കുമ്പോൾ നമ്മുടെ
ഉത്ഥിതനായ കർത്താവിന്റെയും രാജാവിന്റെയും വിജയത്തെ നാം പ്രകീർത്തിയ്ക്കുന്നു. മാമോദീസായിലൂടെ
മിശിഹായുടെ ശരീത്തിലെ അംഗങ്ങളായതിലൂടെ നമുക്കു ലഭിച്ച രാജത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും
അന്തസിനു ചേർന്നവിധം ജീവിയ്ക്കുവാൻ നാം അധ്വാനിയ്ക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ നമ്മുടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളേയും
ദൈവത്തോടുള്ള മനോഭാവത്തേയും പ്രതിഫലിപ്പിയ്ക്കുന്നു. അതുകൊണ്ട് പ്രാർത്ഥനയിൽ സങ്കീർത്തനകൾ
കൂടുതലായി ഉൾപ്പെടുത്തുകയും യാമപ്രാർത്ഥനകൾ പരിശീലിയ്ക്കുകയും വേണമെന്ന് തന്റെ ആഹ്വാനം
ആവർത്തിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.
മാർ പാപ്പാ ഈ പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ലേഖനം കൂടി പരിചയപ്പെടുത്തുന്നത് നന്നയിരിയ്ക്കുമെന്നു
കരുതുന്നു. അത് ദാരിയാ സോക്കി എന്ന ഗ്രന്ഥകാരിയുടെ വാക്കുകളാണ്. കത്തോലിയ്ക്കരുടെ അനുദിന
യാമപ്രാർത്ഥനാസഹായി (The Everyday Catholic’s Guide to the
Liturgy of the Hours) എന്ന
പുസ്തകം രചിച്ചത് അവരാണ്.
ദാരിയാ സോക്കിയുടെ വാക്കുകളിൽ കുർബാനകഴിഞ്ഞാൽപിന്നെ യാമപ്രാർത്ഥനകളോളം മഹനീയമായ പ്രാർത്ഥനയില്ല തന്നെ. അത് വിശിഷ്ടമായ ആരാധനാക്രമ പ്രാർത്ഥനയാണ്. അതുകൊണ്ടുതന്നെയാണ് ജോൺ പോൾ രണ്ടാമനേയും ബനഡിക്ട് പതിനാറാമനേയും പോലെയുള്ള മാർ പാപ്പാമാർ യാമപ്രാർത്ഥനകളെ ദൈവജനത്തിന്റെ പ്രാർത്ഥനയായി നിർദ്ദേശിച്ചിട്ടുള്ളത്.
ലേഖനം ഇവിടെ വായിക്കാം.
http://www.ncregister.com/site/article/age-old-prayer-gains-more-pray-ers/#ixzz2t2BNpaI6
http://www.ncregister.com/site/article/age-old-prayer-gains-more-pray-ers/#ixzz2t2BNpaI6
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് ഈ പോസ്റ്റ്
അവസാനിപ്പിയ്ക്കാം. യാമപ്രാർത്ഥനകൾ ശീലമാക്കുക.