പൗരസ്ത്യ സുറിയാനീ
സഭയുടെ കുർബാന മൂന്നു വിഭാഗത്തിലുള്ള ആളുകൾ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളോടെ അർപ്പിയ്ക്കുന്ന
ഏറ്റവും ശ്രേഷ്ഠമായ ദൈവാരാധനയാണ്. കാർമ്മികൻ, മ്ശംശാനമാർ, ദൈവജനം എന്നിവരാണ് ആ മൂന്നു
വിഭാഗങ്ങൾ. കുർബാന സ്വീകരണത്തിനു ശേഷമുള്ള നന്ദിപ്രകാശന പ്രാർത്ഥനകൾ ഈ മൂന്നുവിഭാഗക്കാർക്കും
പ്രത്യേകമായുണ്ട്.
ദൈവജനത്തിന്റെ
നന്ദിപ്രകാശനം
സമൂഹം:- ഞങ്ങളുടെ കർത്താവായ
ഈശോയേ പീഠാസഹനം വഴി മരണത്തെക്കീഴടക്കിയ ആരാധ്യനായ രാജാവേ, സ്വർഗ്ഗരാജ്യത്തിൽ ഞങ്ങൾക്കു
നവജീവൻ വാദ്ഗാനം ചെയ്ത ദൈവപുത്രാ, എല്ലാ ഉപദ്രവങ്ങളും
ഞങ്ങളിൽ നിന്ന് അകറ്റേണമേ. ഞങ്ങളുടെ ദേശത്ത് സമാധാനവുംകൃപയും വർധിപ്പിക്കേണമേ. നീ മഹത്വത്തോടെ
പ്രത്യക്ഷപ്പെടുന്ന ദിവസം നിന്റെ സന്നിധിയിൽ ഞങ്ങൾ ജീവൻ കണ്ടെത്തട്ടെ. നിന്റെ അഭീഷ്ഠമനുസരിച്ച്
ഞങ്ങൾ നിന്നെ എതിരേൽക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ വംശത്തിനു നൽകിയ കൃപയേക്കുറീച്ച്
ഓശാനപാടി ഞങ്ങൾ നിന്റെ നാമത്തെ സ്തുതിയ്ക്കട്ടെ. എന്തുകൊണ്ടുന്നാൽ നീ ഞങ്ങളോടു കാണിച്ചകാരുണ്യം
വലുതാകുന്നു. മർത്യരായ ഞങ്ങളിൽ നിന്റെ സ്നേഹം
ഉദയം ചെയ്തു. നീ ഞങ്ങളുടെ പാപങ്ങൾ കനിവോടേ ഉന്മൂലയം ചെയ്തു. കനിവോടേ കടങ്ങൾ പൊറുക്കുന്നവനേ ഉന്നതങ്ങളിൽ
നിന്നുള്ള ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടെ. ദൈവമായ നിനക്ക് കൃതജ്ഞതയും ആരാധനയും സമർപ്പിയ്ക്കുവാൻ
നിന്റെ കരുണയാൽ ഞങ്ങളെല്ലാവരും യോഗ്യരാകട്ടെ. നാഥനായ നിന്നെ എല്ലാസമയവും ഞങ്ങൾ പ്രകീർത്തിയ്ക്കുകയും
ചെയ്യട്ടെ. ആമേൻ
(ദൈവജനത്തിന്റെ നന്ദിപ്രകാശനം,
ഞായറാഴ്ചകളിലും കർത്താവിന്റെ തിരുന്നാളുകളിലും, സീറോ മലബാർ സഭയുടെ കുർബാനക്രമം)
മ്ശംശാനയുടെ നന്ദിപ്രകാശനം
മ്ശംശാന:- പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീകവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളുവാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിയ്ക്കാം.
സമൂഹം:- അവർണ്ണനീയമായ ദാനത്തേക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
സമൂഹം:- അവർണ്ണനീയമായ ദാനത്തേക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
ഇതേത്തുടർന്ന് കാർമ്മികന്റെ രണ്ടൂ ഭാഗങ്ങളുള്ള നന്ദിപ്രകാശനം വരുന്നു. അതേത്തുടർന്ന് നമ്മുടെ കർത്താവു നമ്മെ പഠിപ്പിച്ച പ്രാർത്ഥന കാനോനകൾ ചേർന്ന് ഏറ്റവും ആഘോഷമായ രീതിയിൽ ചൊല്ലി കർത്താവിനെ സ്തുതിയ്ക്കുന്നു. അതിനു ശേഷമാണ് ഹൂത്താമാ ചൊല്ലി സ്ലീവായുടെ അടയാളത്താൽ കാർമ്മികൻ സമൂഹത്തെ മുദ്രവയ്ക്കുന്നത്.
കടങ്ങളുടെ പൊറുതിയ്ക്കായി തന്റെ ശരീരവും രക്തവും നമുക്ക് നൽകിയവനു ക്രമപ്രകാരമുള്ള പ്രാർത്ഥനകൾ ചൊല്ലി നന്ദിപറയാൻ അനുവദിയ്ക്കാത്തവരോട് - അത് കാർമ്മികനാകട്ടെ, ശൂശ്രൂഷിയാകട്ടെ, ഗായകസംഘകാകട്ടെ - കർത്താവ് ക്ഷമിയ്ക്കട്ടെ. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറീയുന്നില്ല. പള്ളികളിൽ ചൊല്ലിന്നില്ലെങ്കിൽ പോലും വ്യക്തിപരമായി ഈ പ്രാർത്ഥനകൾ ചൊല്ലി നമ്മുടെ കർത്താവിനു നന്ദിപറയുവാൻ നമുക്ക് ബാധ്യതയില്ലേ?
No comments:
Post a Comment