ക്രൈസ്തവവിശ്വാസത്തിന് ആരംഭദശയില്‍ ഭാരതത്തിലുണ്ടായിരുന്ന സ്വാധീനം പൊതുവെ കരുതുന്നതിലും കൂടുതലായുണ്ടായിരുന്നു. ഭാരതത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഇതിനു മുന്പും സംഭവിച്ചിട്ടുള്ളതാണ്. ഒരുകാലത്ത് വളരെ പ്രബലമായി ഭാരതത്തില്‍ മുഴുവന്‍ സ്വാധീനം ചെലുത്തിയിരുന്ന ബുദ്ധമതം പിന്നീട് ദുര്‍ബലമായി. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കും ഏതാണ്ട് ഇങ്ങനെതന്നെ സംഭവിച്ചു.
ചൈനയിലെ സിയാന്‍ സ്ടെലെ സ്റ്റോണ്‍, ഗണ്ടഫോറസിന്റെ നാണയങ്ങള്‍, വടക്കുകിഴക്കന്‍ പെഷാവറിലെ തക്ത്-ഇ-ബാഹി(Takht-i-Bahi)യിലെ ലിഖിതങ്ങള്‍, ബോംബെയ്ക്കടുത്ത് ഒരു ഗുഹയില്‍ നിന്നു ലഭിച്ച, പാലവിയിലുള്ള (Pahlavi) ലിഖിതങ്ങള്‍, വടക്കേ ഇന്ത്യയില്‍ നിന്നു ലഭിച്ചിട്ട അറമായഭാഷയിലുള്ള ഒന്നിലധികം ശിലാലിഖിതങ്ങള്‍, ശ്രീലങ്കയിലെ അനുരാധപുരത്തുനിന്നു ലഭിച്ചിട്ടുള്ള നസ്രാണീ കുരിശ്, തമിഴ്നാട്ടിലെ സെന്റ് തോമസ് മൌണ്ടില്‍ നിന്നു ലഭിച്ചിട്ടുള്ള കുരിശ്, ഗോവയില്‍ നിന്നു ലഭിച്ചിട്ടുള്ള പാഹ്‌ലവി കുരിശ്, മലബാര്‍ തീരത്തുനിന്നു ലഭിച്ചിട്ടുള്ള കുരിശുകള്‍, 800ആം ആണ്ടുവരെ നസ്രാണികള്‍ക്കു ലഭിച്ചിരിന്ന പ്രത്യേക ആനുകൂല്യങ്ങളും ചെപ്പേടുകളും, കേരളത്തിന്റെ പലഭാഗത്തുനിന്നായി കണ്ടെടുത്തിട്ടുള്ള മുപ്പതിലധികം നസ്രാണീ സ്തംഭങ്ങള്‍ ഇവയൊക്കെ ക്രിസ്തുമതത്തിന്റെ ഭാരതത്തിലുണ്ടായിരുന്ന സ്വാധീനം തെളിയിയ്ക്കന്‍ പര്യാപ്തമാണ്.
ക്രിസ്തുമതം ഭാരതത്തിലെത്തിച്ചേര്‍ന്ന രീതിയും ഭാരതത്തിലുണ്ടായിരുന്ന സ്വാധീനവും കണക്കിലെടുത്ത് അക്കാലങ്ങളില്‍ നസ്രാണി ക്രിസ്ത്യാനികള്‍ സാര്‍വത്രിക സഭയില്‍നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിട്ടില്ല എന്ന് അനുമാനിക്കാം.
ആറാം നൂറ്റാണ്ടിനു മുന്പുള്ള ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല എങ്കില്‍ കൂടിയും കുരിശിനോടുള്ള വണക്കം അതിനുമുമ്പേ നസ്രാണി ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലായിരുന്നു എന്ന് അനുമാനിയ്ക്കാനവുകയുമില്ല. ആറാം നൂറ്റാണ്ടിലെയോ ഏഴാം നൂറ്റാണ്ടിലെയോ എന്ന് കരുതപ്പെടുന്ന മാര്‍ തോമാ കുരിശാണ് ഇത്തരത്തില്‍ ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള തെളിവ്.
നാലാം നൂറ്റാണ്ടിലെ തിയോഫലീസ് (Theophilos the Indian) കേരളത്തിലെ ക്രൈസ്തവരെക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്. മലബാര്‍ തീരത്തുള്ള നസ്രാണികള്‍ക്ക് വിശ്വാസം സംബന്ധിച്ച് തിരുത്തലുകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയുസ് അയച്ച ആര്യബീഷപ്പ് ആയിരുന്നു ഇദ്ദേഹം.
ഏതുനൂറ്റാണ്ടുമുതലാണ് കുരിശ് മാര്‍ തോമാ ക്രിസ്ത്യാനികളുടെ ഇടയില്‍ വ്യാപകമായത് എന്നതു വ്യക്തമല്ല. ജെ. റൌളിന്റെ അഭിപ്രായത്തില്‍ 16ആം നൂറ്റാണ്ടുവരെ മാര്‍ തോമാ ക്രിസ്ത്യാനികള്‍ മറ്റൊരു ചിഹ്നവും ഉപയോഗിച്ചിരുന്നില്ല.
Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis
Tuesday, February 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment