1599 ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ മാര്‍ തോമാ കുരിശിനെ മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികളില്‍ വണങ്ങിയിരുന്നു.അന്തോണിയോ ഗൌവെ(ആറാം നൂറ്റാണ്ട്) തന്റെ 'ജോര്‍ണാദാ'യില്‍ പറയുന്നത് മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികള്‍ മൈലാപൂരില്‍ നിന്നു കണ്ടെടുത്തതിനു സമായമായ കുരിശുകള്‍ കൊണ്ഠു നിറഞ്ഞിരുന്നു എന്നാണ്. കുരിശിനോടുള്ള ഭക്തി മലബാറിലെ ഒരു പഴയ പാരമ്പര്യമാണെന്നും ഈ കൃതിയില്‍ പറയുന്നുണ്ട്. ഈ കുരിശിനെ മാര്‍ തോമാ കുരിശ് ( Cruz de Sam Thome) എന്നു വിളിയ്ക്കുന്ന ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രേഖയാണ് 'ജോര്‍ണാദാ'. ഈ രേഖയില്‍ തന്നെ കൊടുങ്ങല്ലൂരിനെ(Cranganore) പരാമര്‍ശിയ്ക്കുമ്പോള്‍ കുരിശിനെ 'ക്രിസ്ത്യാനികളുടെ കുരിശ്' എന്നാണു വിളിയ്ക്കുന്നത്. തോമാ ശ്ലീഹാ തന്നെയാണ് ഈ കുരിശു സ്‌ഥാപിച്ചത് എന്ന പാരമ്പര്യവും ഇതില്‍ പരാമര്‍ശിയ്ക്കപ്പെടുന്നു. ഒരു പക്ഷേ കൊടുങ്ങല്ലൂരിലെ ഈ 'ക്രിസ്ത്യാനികളുടെ കുരിശി'ന്റെ മാതൃക സ്വീകരിച്ചാവണം ഇന്ത്യയുടെ പലഭാഗങ്ങളിലും പുറത്തുമായി ഇതേ രൂപത്തിലുള്ള കുരിശുകള്‍ സ്‌ഥാപിതമായിരിയ്ക്കുന്നത്. പക്ഷേ മതിയായ തെളിവുകളില്ലാത്തതിനാല്‍ കൃത്യമായ നിഗമനത്തിലെ എത്താല്‍ കഴിയില്ല. മെത്രാനു മാത്രമേ കുരീശ് വെഞ്ചരിയ്ക്കാന്‍ കഴിയൂ എന്നും ഗൌവെ തന്റെ രേഖയില്‍ പറയുന്നു. കുരിശിലെ ലിഖിതങ്ങള്‍ ആശീര്‍വ്വദിച്ച മെത്രാനെക്കുറിച്ചായിരിയ്ക്കാം.
ഇതില്‍ നിന്നും ഉദയംപേരൂര്‍ സൂനഹദോസിന്റെ ശേഷമാണ് മാര്‍ തോമാ കുരിശ് ഉപേക്ഷിയ്ക്കപ്പെടുന്നത് എന്നു മനസിലാക്കാം. ഗോവയില്‍ നിന്നും കണ്ടെടുത്ത മാര്‍ തോമാ കുരിശില്‍ 'സെന്റ് തോമസിന്റേത്, 1642' എന്നു പോര്‍ട്ടുഗീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതുകാണിയ്ക്കുന്നത് 1642ല്‍ പോര്‍ട്ടുഗീസുകാര്‍ ഈ കുരിശിലെ വണങ്ങിയിരുന്നു എന്നാണ്. ഒരു പക്ഷേ 1653ലെ കൂനന്‍കുരിശു സത്യത്തിനു ശേഷമുണ്ടായ മാര്‍ തോമാ ക്രിസ്ത്യാനികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയെ തുടര്‍ന്ന് ഈ കുരിശ് ഉപേക്ഷിയ്ക്കപ്പെടുകയോ നശിപ്പിയ്ക്കപ്പെടുകയോ ചെയ്തിരിയ്ക്കാം. തുടര്‍ന്നുണ്ടായ ലത്തീന്‍വത്കരണത്തിന്റെ ഭാഗമായി വൈകാരിക പ്രാധാനകുള്ള ക്രൂശിതരൂപം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനം കൈയ്യടക്കുകയും സുറിയാനീ പാരമ്പ്യര്യത്തിനു വിരുദ്ധമായി മാര്‍ തോമാ നസ്രാണികളുടെ ഇടയില്‍ വ്യാപിയ്കുകയും ചെയ്തു. രക്തം വിയര്‍ത്ത മൈലപ്പൂരിലെ കുരിശ് ഒഴികെ മറ്റു സ്‌ഥലങ്ങളില്‍ കുരിശ് നശിപ്പിയ്ക്കപ്പെട്ടു. മാര്‍ തോമാ ക്രിസ്ത്യാനികളിലെ അകത്തോലിയ്ക്കാ വിഭാഗം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനത്ത് അന്ത്യോക്ക്യന്‍ കുരിശിനെ സ്വീകരിച്ചു.
തോമാശ്ലീഹായുടെ കബറിടം
മാര്‍ തോമാ കുരിശിന്റെ കണ്ടെത്തല്‍ തോമാശ്ലീഹായുടെ കബറിടവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങള്‍ (The Acts of Thomas) ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രയും ക്രിസ്തുമത പ്രചരണവും വിവരിയ്ക്കുന്നു. സുറിയാനീ സഭാപിതാവായ മാര്‍ അപ്രേമിന്റെ രചനകളില്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രസംഗങ്ങളും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ എദ്ദേസയിലേയ്ക്ക് കൊണ്ടുവരുന്നതും ഒക്കെ കാണുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യാപാരിയാണ് അപ്പസ്തോലന്റെ തിരുശേഷിപ്പുകള്‍ A.D. 371ല്‍ ഇന്ത്യയില്‍ നിന്നും എദ്ദേസയിലെത്തിയ്ക്കുന്നത്. 'അബ്കറിനുള്ള ഈശോയുടെ കത്തു'(“Letter of Jesus to Abgar.”) കഴിഞ്ഞാല്‍ ഏറ്റവും ബഹുമാനിയ്ക്കപ്പെടുന്നതായി തിരുശേഷിപ്പുകള്‍ മാറി. എദ്ദേസാ സെന്റ് തോമസിന്റെ നഗരമായി അറിയപ്പെട്ടു.
തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രത്യേകിച്ച് മൈലാപ്പൂരിലെ കബറിടത്തെക്കുറിച്ച് ടൂറിലെ വി.ഗ്രിഗറിയുടെ(AD 590) രചനകളിലും, ആല്‍ഫ്രഡ് എംബസിയുടെ(AD 883) ദേവാലയസന്ദര്‍ശനം, മാര്‍ക്കോപോളോയുടെ( AD 1293) സന്ദര്‍ശനം, Friar John of Monte Corvino ( AD 1293)യുടെ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചുള്ള രേഖകളിലും വാഴ്ത്തപ്പെട്ട ഓഡറിക്കിന്റെ പരാമര്‍ശങ്ങളിലും( AD 1324), ബിഷപ്പ് ജോണ്‍ ഡി മാരിന്‍ഗോളിയുടെയും ( AD 1349) നിക്കോളെ ഡി കോന്റിയുടെയും ( CA 1430) സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകളിലും പരാമര്‍ശിച്ചിട്ടുണ്ട്.
മൈലാപ്പൂരില്‍ മാര്‍ തോമാ കുരിശു കണ്ടെത്തുന്നു
പോര്‍ട്ടുഗീസുകാര്‍ തോമാശ്ലീഹായുടെ കബറിടം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുശേഷിപ്പുകള്‍ എദ്ദേസ്സയിലേയ്ക്ക് അയച്ചു എന്നുള്ള സുറിയാനീ രേഖകള്‍ അവര്‍ പരിഗണിച്ചില്ല. മൈലാപൂരില്‍ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച സ്‌ഥലം പഠിയ്ക്കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനുമായി ഒരു കമ്മീഷനെയും പോര്‍ട്ടുഗീസുകാര്‍ നിയമിച്ചു.
1547ല്‍ ഒരു തൊഴിലാളി കുരിശുള്ള ഒരു ഗ്രാനൈറ്റ് ഫലകം കണ്ടെത്തി. ഇതിലെ ലിഖിതങ്ങള്‍ വായിക്കുവാന്‍ സാധിച്ചിരുന്നില്ല. കുരിശ് തോമാശ്ലീഹായുടെ കാലത്തേതാണ് എന്ന ധാരണയില്‍ അതിനെ പോര്‍ട്ടുഗീസുകാരും ക്രിസ്താനികളും ബഹുമാനിച്ചു പോന്നു.
ഒരു ബ്രാഹ്മണപണ്ഡിതലന്‍ ഈ ലിഖിതത്തിന് തോമാശ്ലീഹായുടെ മരണവുമായി ബന്ധപ്പെടുത്തി മലബാറിന്റെ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം നല്കുവാന്‍ ശ്രമിച്ചു. ഇതാണ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മൈലാപ്പൂരിലെ മാര്‍ത്തോമാകുരിശിലെ ലിഖിതം വ്യാഖ്യാനിയ്ക്കുവാനുള്ള ശ്രമം.
രക്തം പോലെ തോന്നിയ്ക്കുന്ന തരത്തിലുള്ള തുള്ളികള്‍ കുരിശില്‍ പ്രത്യക്ഷപ്പെടുവാന് തുടങ്ങിയതിനുശേഷം ഈ കുരിശ് രക്തം വിയര്‍ത്ത കുരിശ് എന്നറിയപ്പെടുവാന്‍ തുടങ്ങി. 1557 ഡിസംബര്‍ 18നു മാതവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കുര്‍ബാനമധ്യേ പരസ്യമായി രക്തം വിയര്‍ത്തു എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് 1566 വരെ സംഭവിച്ചു.
ഉദംപേരൂര്‍ സൂനഹദോസ് ഇതു കണക്കിലെടുക്കുകയും ഡിസംബര്‍ 18 രക്തംവിയര്‍ത്ത കുരിശിനെ ഓര്‍മ്മദിവസമായി തീരുമാനിയ്ക്കുകയും ചെയ്തു.
ഡിസംബര്‍ 21നു കുര്‍ബാന മധ്യേ കുരിശു നിറം മാറുകയും രക്തവും വെള്ളവും ചിന്തുകയും ചെയ്തതായി കിര്‍ച്ചര്‍ രേഖപ്പെടുത്തുന്നു.
രക്തം വിയര്‍ത്തതായി അവസാനമായി രേഖപ്പെടുത്തിയിരിയ്ക്കുന്നതു് 1704 ല്‍ ഫാ.ഗൈ റ്റാചാര്‍ഡ് ആണ്. പള്ളി വികാരി ഫാ. ഗാസ്പര്‍ കൊയെല്‍ഹോ പറയുന്നതായാണ്‍ അദ്ദേഹം ഇത് അവതരിപ്പിയ്ക്കുന്നത്.
കുരിശിനെക്കുറിച്ചുള്ള കഥകളും അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും കുരിശിന് പ്രശക്തി നേടിക്കുടുത്തു. കബറിടത്തില്‍ നിന്നെടുത്ത മണ്ണും അത്ഭുതകരമായ രോഗശാന്തി നല്കുന്നതായി കരുതപ്പെട്ടിരുന്നു. മാര്‍ക്കോ പോളൊയുടെ യാത്രാവിവരണങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളയുടെ അള്‍ത്താരയില്‍ കുരിശുപ്രതിഷ്ഠിയ്ക്കുകയും പിന്നീട് പെരിയമലയിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് ചെങ്കല്‍പേടട്ട് ലത്തിന്‍ രൂപതയുടെ പരിധിയിലാണ്.
Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis
Thursday, February 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment