കുരിശിലെ ലിഖിതങ്ങള്‍ പാഹ്‌ല്‍വിയും സുറിയാനിയുമാണ്. സെന്റ് തോമസ് മൌണ്ടില്‍ നിന്നും ലഭിച്ച് കുരിശിലെ ലിഖിതത്തില്‍ രണ്ടു വ്യത്യസ്തവാചകങ്ങള്‍ ഒരു കുരിശിനാല്‍ വേര്‍തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടാതെ ഇതു പാഹ്‌ല്‍വിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ലിപി പേര്‍ഷ്യയിലെ സസാനിയന്‍ വംശത്തിന്റെ ഭരണകാലത്ത് ഉള്ളതാണ്. കോട്ടയത്തുനിന്നു ലഭിച്ച ചെറിയകുരിശിലും ഇതേ വാചകങ്ങള്‍ ആലേഖനം ചെയ്തിരിയ്ക്കുന്നു. കൂടാതെ എസ്ട്രാഞ്ചലോ സുറിയാനിയില്‍ എഴുതിയ ഗലത്തിയക്കാര്‍ക്കുള്ള ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണയിമുണ്ട്. ഈ കുരിശ് പത്തം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. പാഹ്‌ല്‍വിയില്‍ തന്നെ അറമായയും അവേസ്ഥാന്‍ അക്ഷരങ്ങളും ചേര്‍ത്ത് ഉപയോഗിച്ചിരിയ്ക്കുന്നു. ഇക്കാരണങ്ങളാല്‍ ഈ ലിഖിതം പൂര്‍ണ്ണമായിമനസിലാക്കുവാനോ ഇതിന്റെ അര്‍ത്ഥത്തിടെ കാര്യത്തില്‍ ഒരു തീര്‍പ്പിലെത്തുവാനോ കഴിഞ്ഞിട്ടില്ല.
കണ്ടത്തിയിട്ടുള്ള മാര്‍ തോമാ കുരിശുകളില്‍ സെന്റ് തോമസ് മൌണ്ടിലേതാണ് ഏറ്റവും പഴയത്. ലിഖിതത്തിന്റെ ശൈലിയില്‍ നിന്നും ഇത് 6ആം നൂറ്റാണ്ടിലേതാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍. കാര്‍ബണ്‍ ഡേറ്റിംഗില്‍ നിന്നും ഇത് ആറാം നൂറ്റാണ്ടിലേതോ ഏഴാം നൂറ്റാണ്ടിലേതോ ആയിരിയ്ക്കാം എന്നും ഇതിന് ശ്രീലങ്കയിലെ അനുരാധപുരത്തുന്നിന്നു ലഭിച്ചകുരിശിനേക്കാളും പഴക്കമുണ്ട് എന്നുമുള്ളകാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. കോട്ടയം, കടമറ്റം, മുട്ടുചിറ, കോതനലൂര്‍, ആലങ്ങാട് ഇവിടങ്ങളില്‍ നിന്നു ലഭിച്ച് കുരിശുകള്‍ ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ളതാണെന്നു പറയപ്പെടൂന്നു. ഇവ മൈലാപ്പൂരിലെ കുരിശിനെ പകര്‍പ്പ് ആവാനും സാധ്യതയുണ്ട്. ഗോവയില്‍ നിന്നും ലഭിച്ച് കുരിശ് 7ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്നു.
Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis
Monday, February 8, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment