
മാര്‍ തോമാ നസ്രാണികളുടെ തനതു പാരമ്പര്യത്തിന്റെ ഭാഗമാണു് മാര്‍ തോമാ ശ്ലീവാ. പുരാതന രേഖകള് പ്രകാരം മാര് തോമാ നസ്രാണികള് തങ്ങളുടെ പള്ളികളിലും കപ്പേളകളിലും മാര് തോമാ ശ്ലീവായ്ക്ക് സവിശേഷമായ സ്ഥാനവും വണക്കവും നല്കിയിരുന്നു എന്നു മനസിലാക്കാം. തമിഴ്നാട്ടിലെ പെരിയമലയിലെ ചാപ്പലില് കല്ലില് കൊത്തിയെടുത്ത ഈ കുരിശു കാണാം. ഇതിനു AD 650 ഓളം പഴക്കമുണ്ടെന്നാണു് അനുമാനിയ്ക്കപ്പെടുന്നത്.
മാര്‍ തോമാ ശ്ലീവായുടെ പുരാതന മാതൃകകള്‍ കടമറ്റം, മുട്ടുചിറ,കോട്ടയം, കോതനല്ലൂര്‍, ആലങ്ങാട്, ഗോവയിലെ അഗസായിം, ശ്രീലങ്കയിലെ അനുരാധപുരം, പാക്കിസ്ഥാനിലെ തക്ഷശില എന്നിവടങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യാ ഗവര്‍മെന്റ് മാര്‍ തോമാ കുരിശിന്റെ ചിത്രം ആലേഖനം ചെയ്ത സ്‌റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
No comments:
Post a Comment