Tuesday, May 1, 2012

സുറിയാനീ


പെരുന്നാളുകളിൽ സുറിയാനീയിൽ പാടുന്ന ഒരു രീതി നമുക്ക് ഉണ്ടായിരുന്നു. ലത്തീൻ ആധിപത്യകാലത്തും അതിനുശേഷവും ലത്തീൻ പ്രാർത്ഥനകളെ തർജ്ജിമചെയ്ത് സുറിയാനിയിലാക്കി ഉപയോഗിച്ചിരുന്നു. അതുകൊണ്ടൂതന്നെ ഈ അടുത്തകാലം വരെ നമ്മൾ ഉപയോഗിച്ചിരുന്ന പലസുറിയാനീ പ്രാർത്ഥനകളും സുറിയാനീ പാരമ്പര്യത്തിലുള്ളണോ എന്നതിനെക്കുറിച്ച് സംശയമുണ്ട്.ലത്തീനീകരിക്കപ്പെട്ട കാലത്തുപോലും സുറിയാനീ ഭാഷയോടുള്ള സ്നേഹവും സുറിയാനിയോടുള്ള ബന്ധവും മാർത്തോമാ നസ്രാണികൾ ഇങ്ങനെയൊക്കെ കാത്തുസൂക്ഷിച്ചു എന്നത് സ്മരണാർഹമാണ്.

അടുത്തകാലം വരെ വിശേഷ അവസരങ്ങളിൽ ഇത് ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തിപ്പള്ളിയിൽ പാടിയിരുന്നു.  ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും അത്ര അവഗാഹമൊന്നുമില്ലാതിരുന്ന കർഷകരായ നാട്ടുകാർ ഈ ഗാനത്തിലൂടെ അവരുടെ സുറീയാനീ പൈതൃകം ഏറ്റുപറയുകയായിരുന്നു.  വൈദീകരുടെ എതിർപ്പു വകവയ്ക്കാതെ അവരതു പാടി. പള്ളി സങ്കീർത്തിയിലുണ്ടായിരുന്ന സുറിയാനീ ഗ്രന്ഥശേഖരം ഈ അടുത്തകാലത്ത് ഏതോ വികാരിയച്ചന്റെ നിർബന്ധപ്രകാരം കപ്യാരച്ചൻ കുഴിച്ചു മൂടി. സുറീയാനി പാട്ടൂകൾക്ക് സധൈര്യം നേതൃത്വം കൊടുത്തിരുന്ന  കുഞ്ഞപ്പൻ ചേട്ടൻ (ആലഞ്ചേരിൽ പീലിപ്പോസ്) യാത്രപറഞ്ഞു. കുഞ്ഞപ്പൻ ചേട്ടനൊപ്പം സുറീയാനിപ്പാട്ടുകളും നിലച്ചു.  ചക്വായിൽ അപ്പച്ചായൻ തന്നെ പാടൂമോ എന്തോ!

ഒരു മഹത്തായ പാരമ്പര്യത്തിലേയ്ക്കുള്ള  കണ്ണികൾ ഇല്ലാതാവുകയാണ്. ഒരു കാലത്ത )    ഏഷ്യയുടെ തന്നെ വ്യാപാര ഭാഷയായിരുന്ന സുറീയാനി, നമ്മുടെ ആരാധനാക്രമ ഭാഷയായ സുറിയാനി, നമ്മുക്ക് അമ്മയെയും (സുറിയാനിയിൽ എമ്മ) അപ്പനെയും (ആബാ) തന്ന സുറീയാനി, നമ്മെ മാമോദീസാ മുക്കുകയും നമുക്കു കുർബാനയും കൂദാശകളും തന്ന സുറിയാനി, അതിലേയ്ക്കുള്ള കണ്ണികൾ ഇല്ലാതാവുകയാണ്. ഭാഷയ്ക്കൊപ്പം നശിക്കുന്നത് സംസ്കാരം കൂടിയാണ്.  പൗരസ്ത്യ സുറിയാനീ വിശ്വാശത്തിന്റെ സംസ്കാരം.

ലത്തീനീകരിക്കപ്പെട്ട സുറിയാനിയാണെങ്കിൽ പോലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതു മാതൃസഭയുമായുള്ള ബന്ധമായിരുന്നു. രണ്ടാം വത്തീക്കാൻ കൗൺസിലോടെ പ്രാർത്ഥനകൾ മാതൃഭാഷയിലായപ്പോൾ സുറീയാനിയും അന്യമായിത്തുടങ്ങി. സുറീയാനി നമുക്ക് മാതൃഭാഷപോലെ തന്നെയായിരുന്നു എന്ന കാര്യം സൗകര്യപൂർവ്വം വിസ്മരിയ്ക്കപ്പെട്ടു.

സുറിയാനീ പഠിയ്ക്കുവാൻ താത്പര്യമുള്ളവർക്കായി
http://www.learnassyrian.com/aramaic/  (പൗരസ്ത്യ സുറിയാനീ അക്ഷരങ്ങൾ ഇവിടെനിന്നും പഠിയ്ക്കാം.)

http://dukhrana.com/peshitta/  പ്‌ശീത്താ ബൈബിൾ സുറിയാനീ ലിപിയിൽ; അവയുടെ  ഇംഗ്ലീഷ് തർജ്ജമയും വാക്കുകളുടെ അർത്ഥവുമൊക്കെ കൊടൂത്തിട്ടൂണ്ട്.

http://mtnazrani.blogspot.in/2012/05/blog-post_3721.html

http://mtnazrani.blogspot.in/2012/05/blog-post_01.html

http://mtnazrani.blogspot.in/2012/05/blog-post.html

http://mtnazrani.blogspot.in/2012/04/blog-post_5188.html

ശ്ലാംലേക്ക്

ഹന്നാൻ വെള്ളം തളിയ്ക്കുമ്പോൾ പാട്ടുകാർ നിന്നുകൊണ്ടൂ പാടുന്നു.

ക.പ. ശ്ലാംലേക്ക്
പാ: എമ്മാ ദമ് റഹമ്മാനൂസാ  ഉവസ് മൂസാ ദ് ഹയ്യെൻ ശ്ലാംലേക്ക് സൗറൻ
ല്ല് വാസ്സേക് ഗായേനൻ എക്സുറീസ്തീനെ ബ്നൈ ഹാവാ ല്ല് വാസ്സേക്  മെത്തനഹീനൻ കദ് ആലേനൻ ഉവാകേനൻ  ബ് ഉമക്കാ ഹാന ദ് ദെമ്മ് എസ്സാ ബദ്ഗോൻ മ്മ് പ്പീസാനിസ്സൻ അഹപ്പെക് ല്ല് വാസൻ ഐനെക്ക് ദ് റഹ്‌മ്മേ ഉവാസർ തൗത്താബൂസൻ ഹാവായിലൻ ലീശോ മാറൻ; പേറാ ബ്രീകാ ദ് കർസ്സേക്; ഓ മ് റഹ് മ്മാ ഓ മ്മ്റഹപ്പാ ഓ ബസ്സീമാ ബ്സുൽത്താ മറിയം

പാ: സല്ലായി അലൈൻ എമ്മെ ദാലാഹാ കന്തീശത്താ

(updated on 2nd July 2013: ഇത് പരിശുദ്ധ രാജ്ഞി അഥവാ രാജകന്യകേ എന്ന ലത്തീൻ രീതിയിലുള്ള പ്രാർത്ഥനയുടെ സുറിയാനീ മൊഴിമാറ്റമാണ്.)

മൽക്ക്‌സാ ദശ്‌ലാമ്മാ

മൽക്ക്‌സാ ദശ്‌ലാമ്മാ
മൽക്ക്‌സാ യായൂസ് കർമ്മെലാ,

എമറേ ദാലാഹാ ഹവ് ദ്‌ശാക്കേൽ
ഹത്തീസേ ദ് അൽമാ

ശ്‌വോക്കലൻ മാറൻ.

എമറേ ദാലാഹാ .....

ശ്മാഐൻ മാറൻ.

എമറേ ദാലാഹാ .....
എസ്രാഹം അലൈൻ.

സല്ലായ് അലൈൻ എമ്മേ ദാലാഹാ കന്തീശ്‌ത്താ
ദ്‌നെശ്‌ത്താവെ ല്ല് മുൽക്കാനാവൂ ദ്‌ മ്‌ശീഹാ
മാറാൻ വാലാഹൻ ആമ്മേൻ

updated on 2nd July 2013:
(ലുത്തിനിയായുടെ സുറിയാനി പരിഭാഷ, ലത്തീൻ ശൈലിയിലുള്ളത്.)
മൽക്ക്‌സാ ദശ്‌ലാമ്മാ  =  സാമാധാനത്തിന്റെ രാജ്ഞി
മല്ക്കാ = രാജാവ്
ശ്ലാമാ = സമാധാനം
ദ് = ന്റെ

മൽക്ക്‌സാ യായൂസ് കർമ്മെലാ = കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞി

എമറേ = കുഞ്ഞാട്
ആലാഹാ = ദൈവം
ദ് ആഹാഹാ = ദൈവത്തിന്റെ
അൽമാ = ലോകം
ഹത്തിസാ = പാപം
ശക്കേൽ = വഹിയ്ക്കുക
ഹവ് = അത്

ഹദ് മീൻ ഈറേത്ത്

ഹദ് മീൻ ഈറേ ത്ത് ഈറൻ വാ ആ
സാ ദ്‌യവു ലേ ക്കസിയാ

ഉമസ്മ്മഹ്‌വാ ബാ ല്ല്‌ ഏൽ റൂഹാ
നേ ഉപഗ്റാനായേ

ഹദ് റൂഹാന ഹ്‌വാ ഇസ്ഗത്താ
ബ്‌സുവാർ ബത്ത്നേ

വൗയോം യൽദേ ന്ന്‌ഹെസ് സ
ങ്കീയേ വസ്മർ ശൂഹാ