Tuesday, December 17, 2013

കിഴക്കിനഭിമുഖമായ ബലിയർപ്പണം! എന്തുകൊണ്ട്?

(ലത്തീൻ റീത്തിലുള്ള സെന്റ് വേറീനിക്കാ കാത്തലിക് ചർച്ചിന്റെ (Diocese of Arlington, Virginia) വൈബ് സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖയുടെ സ്വതന്ത്ര മലയാള പരിഭാഷ. കിഴക്കിനഭിമുഖമായ ലത്തീൻ സഭയുടെ ആഭിമുഖ്യം മനസിലാക്കാൻ ഇത് സഹായകരമായേക്കും. ഈ ലേഖനത്തെ സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ വായിയ്ക്കുമ്പോൾ, ലേഖനം ലത്തീൻ സഭയെ ഉദ്ദ്യേശിച്ചും ലത്തീൻ രീതികളുടേയും ലത്തീൻ ദൈവശാസ്ത്രത്തിന്റേയും പശ്ചാത്തലും ആണ് തയ്യാറാക്കിയത് എന്നതു ഓർമ്മയിലിരിക്കണം)

ജനങ്ങളും പുരോഹിതനും അൾത്താരയുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് പരസ്പരം അഭിമുഖീകരിച്ച് കുർബാനയർപ്പിയ്ക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് കാർദ്ദിനാൾ റാറ്റ്സിംഗർ മാർപ്പാപ്പയാകുന്നതിനു മുൻപേ തന്നെ വളരെ ശക്തമായി തന്നെ ചിന്തകൾ പങ്കുവച്ചിരുന്നു. കുറച്ചു വിശ്വാസികൾക്ക് ജനാഭിമുഖ കുർബാന പ്രയോജനപ്രദമായി അനുഭവപ്പെട്ടിരിയ്ക്കാം. എന്നാൽ റാറ്റ്സിംഗറിന്റെ പറയുന്നത് കർത്താവിൽ കേന്ദീകൃതമാകേണ്ടതിനു പകരം ജനാഭിമുഖ കുർബാനയെന്ന താരതമേന്യ പുതിയ രീതിയിൽ കാർമ്മികനും ദൈവജനവും ഒരു വൃത്തത്തിനുള്ളിൽ അടയ്ക്കപ്പെടുന്നു.

സെന്റ് വേറോനിക്കാ പള്ളിയി പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിനു വിധേയപ്പെട്ട് 11 മണീയ്ക്കുള്ള ആഘോഷമായ ലത്തീൻ കുർബാനയിൽ ഞങ്ങൾ വൈദീകനും ദൈവജനവും ഒരുമിച്ച് ഒരേദിശയിലേയ്ക്ക് തിരിയുന്നു. രീതിയെ കിഴക്കിനഭിമുഖമായ അഥവാ ദൈവാഭിമുഖ കുർബാന എന്നാണു വിളിയ്ക്കുന്നത്. കാർമ്മികനും ദൈവജനവും അഭിമുഖമായി വരുന്ന മറ്റു സമയങ്ങളിൽ അൾത്താരയിലെ ക്രൂശിതരൂപം ആരാധനാക്രമത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നുആരാധനാക്രമത്തിന്റെ ദിശയെക്കുറിച്ചുള്ള റാറ്റ്സിംഗറിന്റെ ദൈവശാസ്ത്ര ചിന്തകളെക്കുറിച്ച് കൂടുതൽ മനസിലാക്കുവാൻ വിശ്വാസത്തിന്റെ ആഘോഷം” എന്ന പുസ്തകത്തിലെ കിഴക്കിനോ പടിഞ്ഞാറിനോ അഭിമുഖം?” എന്ന  അദ്ധ്യായവും ആരാധാനാക്രമ ചൈതന്യം എന്ന പുസ്തകത്തിലെ അൾത്താരയും ആരാധനാക്രമ ദിശയും എന്ന അധ്യായവും വായിക്കുക. അദ്ദേഹം അവതരിപ്പിയ്ക്കുന്ന മൂന്ന പ്രധാന ആശയങ്ങളുടെ സംഗ്രഹമാണ് ചുവടെ ചേർക്കുന്നത്.

നമ്മുടെ പാശ്ചാത്യ ധാരണ
കിഴക്കിനഭിമുഖമായുള്ള പ്രാർത്ഥന തുടക്കം മുതലേ ഉള്ളതാണ്. യഹൂദമതത്തിലും ഇസ്ലാം മതത്തിലും ദൈവം സ്വയം വെളിപ്പെടുത്തിയ സ്ഥലത്തേയ്ക്ക് തിരിഞ്ഞു പ്രാർത്ഥിയ്ക്കുന്നു എന്ന് അനുമാനിയ്ക്കുന്നു. പാശ്ചാത്യ ലോകത്ത് നാം അരൂപിയായ ദൈവം സർവ്വവ്യാപിയാണെന്നുള്ള ചിന്തയെ തൊണ്ട തൊടാതെ വിഴുങ്ങുന്നു. ദൈവം സ്വർവ്വ വ്യാപിയാണെന്നുള്ള തികച്ചും ക്രൈസ്തവമായ തത്വം നാം ഗ്രഹിയ്ക്കാനിടയായത് ദൈവം സ്വയം നമ്മുക്ക് വെളിപ്പെടുത്തിയതുകൊണ്ടാണ്. ഇതേ കാരണം കൊണ്ടു തന്നെ മുൻപ് ചെയ്തിരുന്നതുപോലെ തന്നെ ദൈവം സ്വയം നമുക്കു വെളിപ്പെടുത്തിയ ദിശയിലേയ്ക്ക് തിരിഞ്ഞു ക്രൈസ്തവമായ പ്രാർത്ഥനകൾ അർപ്പിയ്ക്കേണ്ടത് വളരെ അനുയോജ്യമാണ്.

ചരിത്രപരമായ കീഴ്വഴക്കം
ആദിമസഭയിലെ കാർമ്മികന്റെയും ദൈവജനത്തിന്റെയും ദിശയെ വിശദീകരിയ്ക്കുവാൻ 20 ആം നൂറ്റാണ്ടിലെ ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനായ ലൂയീസ് ബോയെറിന്റെ ഗവേഷണങ്ങളെ റാറ്റ്സിംഗർ ഉദ്ധരിയ്ക്കുന്നു. അന്ത്യത്താഴത്തെക്കുറിച്ച് ബോയർ പറയുന്നത് ഇങ്ങനെയാണ്. “ആദിമസഭയിലെ ഒരു വിരുന്നിൽ പോലും വിരുന്നിന്റെ അധ്യക്ഷൻ മറ്റുള്ളവർക്ക് അഭിഖമായി വരുന്ന പതിവില്ല. കാരണം അവരെല്ലാവരും ഒരു കുതിരലാടത്തിന്റെ ആകൃതിലുള്ള മേശയ്ക്കു ചുറ്റുമാണ് ഇരിയ്ക്കുന്നത്.” അതിനു ശേഷം ബോയർ മധ്യകാലഘട്ടത്തിലെ ക്രിസ്തീയ പ്രാർത്ഥനാശൈലിയെ പരാമർശിയ്ക്കുന്നു. “ഒരിയ്ക്കലും ഒരു കാലത്തും (അതായത് 16ആം നൂറ്റാണ്ടിനു മുൻപ്) ദൈവജനം കാർമ്മികന്റെ മുൻപിലാണോ പിന്നിലാണോ എന്നതിന് എന്തെങ്കിലു പ്രാധാന്യമോ, പരിഗണനപോലുമോ കൊടുത്തിരുന്നതായി കാണുന്നില്ല. പരാമർശിയ്ക്കപ്പെട്ടിട്ടൂള്ളതും ഊന്നൽ കൊടുത്തിട്ടുള്ളതുമായ ഓരേ ഒരു കാര്യം കുർബാന കിഴക്കിനഭിമുഖമായിരിയ്ക്കണം എന്നതാണ്”.

പ്രാപഞ്ചികമാനം
വിശ്വാസത്തിന്റെ ആഘോഷംഎന്ന തന്റെ പുസ്തകത്തിൽ റാറ്റ്സിംഗർ ബലിയർപ്പണത്തിന്റെ പ്രാപഞ്ചികമാനത്തെപ്പറ്റി ചർച്ചചെയ്യുന്നു. ഓരോ ദിവസവും കിഴക്ക് ഉദിയ്ക്കുന്ന സൂര്യൻ മിശിഹായുടെ ഉത്ഥാനത്തിന്റെയും രണ്ടാമത്തെ ആഗമനത്തിന്റെയും ശക്തമായ അടയാളമാണ്. മിശിഹായുടെ രണ്ടാമത്ത് ആഗമനത്തെ പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹം കിഴക്കോട്ടു തിരിഞ്ഞു പ്രാർത്ഥിച്ചിരുന്നതായും ക്രൂശിതരൂപം തന്നെയും തുടക്കത്തിൽ മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിയ്ക്കാൻ ഉപയോഗിച്ചിരുന്നതായും റാറ്റ്സിംഗർ വിശദീകരിയ്ക്കുന്നു.
19 ആം നൂറ്റാണ്ടോടു കൂടി ആരാധനാക്രമത്തിന്റെ പ്രാപഞ്ചികമായ ദിശ നഷ്ടപ്പെട്ടു എന്നതു കൂടാതെ സ്ലീവാ കേന്ദ്രീകൃതമായ ക്രൈസ്തവ ആരാധനയുടെ പൊരുളും പലർക്കും മനസിലാകാതെയായി. അതുകൊണ്ടു തന്നെ പുരോഹിതൻ കിഴക്കിനഭിമുഖമായി നിലകൊള്ളുന്നത് അർത്ഥശൂന്യമായി കരുതപ്പെടുകയുംഭിത്തി അഭിമുഖമെന്നുംപിൻഭാഗം ജനങ്ങൾക്കു നേരേഎന്നുമൊക്കെ ജനങ്ങൾ സംസാരിയുക്കുവാനും തുടങ്ങി.
പുരോഹിതൻ ജനാഭിമുഖമായി അർപ്പിയ്ക്കുന്ന സെന്റ് വേറോണിക്കയിലെ കുർബാനകളിൽ ആരാധാനാക്രമത്തിന്റെ കേന്ദ്രമായി അൾത്താരയിൽ ക്രൂശിതരൂപമുണ്ടായിരിയ്ക്കും.

പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമം
പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമമാണെന്ന് ആഗസ്തീനോസിന്റെ ശിഷ്യനായ അക്ക്വിന്റൈനിലെ പ്രോസ്പർ പറഞ്ഞിട്ടുണ്ടല്ലോ. ആരാധനാക്രമം സഭയുടെ പ്രാർത്ഥനയാണ്, അത് നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമാണ്. അതുകൊണ്ടുതന്നെ മനോധർമ്മം പോലെ നാം അതിനെ മാറ്റപ്പെടുത്തികൂടാ. രണ്ടാം വത്തിക്കാൻ സൂനഹദോസിനോട് അനുബന്ധിച്ച് സഭതന്നെ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടൂണ്ട്. അതുകൊണ്ടുതന്നെ സഭ കൊണ്ടുവന്ന മാറ്റങ്ങളെ സഭയുടെ അംഗീകാരമില്ലാത്ത ഭാവനാകല്പ്തിത നവീകരണങ്ങളിൽ നിന്നും വിവേചിച്ചറിയുക ശ്രമകരമാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആരാധനാക്രമസംബന്ധിയായ പ്രമാണരേഖ സാക്രോസാങ്ങ്ടം കൗൺസിലിയം ഇപ്രകാരം പറയുന്നു. “ആരാധനാക്രമത്തിന്റെ പുനസ്ഥാപനത്തിലും അഭിവൃത്തിപ്പെടുത്തലിലും എല്ലാവരുടേയും പൂർണ്ണവും സജീവവുമായ ഭാഗഭാഗിത്വമാണ് ഉന്നം വയ്ക്കേണ്ടത്. കാരണം വിശ്വാസികൾക്ക് ക്രൈസ്തവ ചൈതന്യം പകരുന്ന പ്രാഥമികവും അനുപേഷണീയവുമായ സ്രോതസ്സ് ആരാധനാക്രമമാണ്.” സ്തുതികളാലും പ്രത്യുത്തരങ്ങളാലും ആലാപനങ്ങളാലും ചൊല്ലലുകളാലും കർമ്മങ്ങളാലും ആംഗ്യങ്ങളാലും ശരീരിക നിലപാടുകളാലും വിശ്വാസികൾ ദൈവാരാധനയിൽ പങ്കുചേരണമെന്ന് പ്രമാണരേഖ വിശദീകരിയ്ക്കുന്നു.
ദൈവജനത്തെക്കുറിച്ചുള്ള ഈ പരിഗണന രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ കൊണ്ടുവന്ന മാറ്റമാണ്. ദൈവജനത്തിന്റെ പങ്കുചേരലിന്റെ പ്രാധാന്യത്തെ സഭ അംഗീകരിയ്ക്കുന്നു. അതുകൊണ്ടു തന്നെ ദൈവജനത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഫലപ്രദവുമാണ്. ഞായറാഴ്ചയിലെ വായനകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ ദൈവവചനം പങ്കുവയ്ക്കപ്പെടുന്നു. ആദ്യവായനയുടെ മറുപടിയായ സങ്കീർത്തനത്തിന്റെ ദൈർഘ്യം കൂട്ടുകയും ദൈവജനത്തിന് ആവർത്തിയ്ക്കാൻ പാകത്തിൽ വരികൾ നൽകുകയും ചെയ്യുന്നു. കൂദാശയ്ക്കു ശേഷമം അനുസ്മരണപ്രഘോഷണം കൂട്ടിച്ചേർക്കപ്പെട്ടു. ഈ മാറ്റങ്ങളെല്ലാം വിശ്വാസികളൂടെ ബോധവത്കരനത്തിനുവേണ്ടി ആരംഭിച്ചതാണ്.

പക്ഷേ രണ്ടാം വത്തിയ്ക്കാൻ സൂനഹദോസിലെ ഒരു രേഖയും 1960 കളിലെ ആരാധാക്രമ പരീക്ഷണമായ കുർബാനയിലെ പുരോഹിതന്റെ ദിശയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതുവരെ പുരോഹിതനും ദൈവജനവും ഒരേദിശയിലേയ്ക്ക്, കർത്താവിലെയ്ക്ക് തിരിഞ്ഞാണ് നിലകൊണ്ടിരുന്നത്. ജനാഭിമുഖ ബലിയർപ്പണമെന്ന നൂതന ആശയം ദൈവജനവും പുരോഹിതനും തമ്മിലുള്ള സംഭാഷണത്തിനു ഊന്നൽ കൊടുക്കുവാൻ വേണ്ടിയായിരിയ്ക്കണം ഉണ്ടായത്. വിശ്വാസികൾ പലർക്കും ഇത് പ്രയോജനപ്രദമായി അനുഭവപ്പെട്ടുമിരിയ്ക്കാം.

മിശിഹാ രഹസ്യങ്ങൾക്ക് പലപ്പോഴും രണ്ട് ഘടകങ്ങളുണ്ടാവും. അതിൻ ഏതെങ്കിലും ഒന്നു ഘടകത്തിന് ഊന്നൽ കൊടുക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് മിശിഹാ മനുഷ്യനും ദൈവവുമാണ് എന്ന രഹസ്യം. ഈ രഹസ്യത്തിന്റെ കാതൽ മിശിഹായുടെ ഏതെങ്കിലും ഒരു സ്വഭാവത്തിന്റെ പരമകാഷ്ഠയില്ലല്ല മറിച്ച് രണ്ടിന്റെയും തുലനാവസ്ഥയിലാണ്. അതുപോലെ തന്നെ ഒരുമിച്ചുകൂടിയിരിയ്ക്കുന്ന ദൈവജനത്തിന്റെ ദൈവാരാധനയുടെ കാതൽ സമൂഹത്തെ കേന്ദ്രീകരിയ്ക്കുന്നതിനു വേണ്ടീ ദൈവത്തെ ഒഴിവാക്കുന്നതിലോ, ദൈവത്തിൽ കേന്ദ്രീകരിയ്ക്കുന്നതിനു വേണ്ടീ ദൈവജനത്തെ ഒഴിവാക്കുന്നതിലോ അല്ല മറിച്ച് അവ തമ്മിലുള്ള സംതുലനത്തിലാണ്. രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു മുൻപ് പുരോഹിതൻ മിശിഹായുടെ പ്രതിനിധിയായി പിതാവായ ദൈവത്തിനു സമൂഹത്തിനു വേണ്ടി ബലിയർപ്പിയ്ക്കുന്നു എന്ന ആശയത്തിനു പ്രാധാന്യം കൽപ്പിയ്ക്കപ്പെട്ടു. കൗൺസിലിനു ശേഷം പുരോഹിതനും ദൈവജനവുമായുള്ള സംഭാഷണം എന്ന ആശയത്തിനു പ്രാധാന്യം കൈവന്നു. ഇവ ആശയങ്ങൾ തമ്മിലുള്ള ഒരു സംതുലനാവസ്ഥയിൽ മിശിഹായൂടെ പ്രതിനിധിയായും സമൂഹത്തിന്റെ പ്രതിനിധിയായും  വർത്തിയ്ക്കുന്ന പുരോഹിതന്റെ നേതൃത്വത്തിൽ ആരാധനാസമൂഹമായി ദിവ്യബലി അർപ്പിയ്ക്കേണ്ടത് അനിവാര്യമാണ്.


കാർമ്മികനും ദൈവജനവും തമ്മിനുള്ള സംഭാഷണം എന്ന കാഴ്ചപ്പാട് സൃഷ്ടിയ്ക്കുന്ന പ്രശ്നത്തിന്റെ പരിഹാരം ദിവ്യബലിയുടെ അവസരത്തിൽ ദൈവജനവും പുരോഹിതനും കർത്താവിന് അഭിമുഖമായി ബലി അർപ്പിയ്ക്കുക എന്നതാണ്. അതുകൊണ്ട് 11am നുള്ള ആഘോഷമായ ലത്തീൻ കുർബാന നമ്മൾ കിഴക്കിനഭിമുഖമായി അർപ്പിയ്ക്കുന്നു.