Monday, December 3, 2018

ആഗമനകാലം - ലത്തീൻ അധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ

ലത്തീൻ സഭയിലെ ആഗമനം(Advent), പിറവി(Christmastide) കാലങ്ങളുടെയും സീറോ മലബാർ സഭയുടെ മംഗലവാർത്താ (സൂബാറാ, Annunciation) കാലത്തിന്റെയും ദൈവശാസ്ത്ര ആധ്യാത്മിക സമീപനം തികച്ചും വ്യത്യസ്തമാണ്. ലത്തീൻ സഭ പിറവിത്തിരുന്നാളിൽ ഈശോയുടെ ജനനം ആഘോഷിയ്ക്കുന്നു. ആഗമനകാലം അതിനുള്ള ഒരുക്കവും പിറവിക്കാലം അതിന്റെ ആഘോഷതുടർച്ചയുമാണ്.
സീറോ മലബാർ സഭയിലാകട്ടെ മംഗലവാർത്തക്കാലം മുഴുവൻ, അതായത് ആരാധനാവത്സരാരംഭം മുതൽ ദനഹാക്കാലം ആരംഭിയ്ക്കുന്നതുവരെയുള്ള കാലഘട്ടം ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ആഘോഷമാണ്. സത്യത്തിൽ പിറവിത്തിരുന്നാൾ ആഘോഷമാണ് അഥവാ ദീർഘമായ ഒരു ക്രിസ്തുമസ് ആഘോഷമാണ് മംഗലവാർത്തക്കാലം മുഴുവൻ. ഡിസംബർ 25 ആം തിയതി ആഘോഷിയ്ക്കുന്ന പിറവിത്തിരുന്നാൾ ആഘോഷങ്ങളുടെ കേന്ദ്രമായി നിൽക്കുന്നു എന്നു മാത്രം. സൂബാറ എന്ന സുറിയാനീ പദത്തിന്റെ അർത്ഥം അറിയീപ്പ് എന്നാണല്ലോ. അതായത് മംഗലവാർത്ത എന്നത് ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ അറിയീപ്പ് അഥവാ സദ്വാർത്തയാണ്. ഒരുക്കവും ആഘോഷവും എന്ന വേർതിരിവ് സീറോ മലബാർ സഭയുടെ ആധ്യാത്മികതയ്ക്കും ദൈവശാസ്ത്രവീക്ഷണത്തിനും അന്യമാണ്, ഘടകവിരുദ്ധമാണ്.
ദൈവപുത്രൻ ഇനിയൊരിയ്ക്കലും അവതരിയ്ക്കുകയില്ലെന്നു വ്യക്തം. വിശ്വാസികളായ നാം ചെയ്യുന്നതും ചെയ്യേണ്ടതും മനുഷ്യാവതാരരഹസ്യം സഭാത്മകവും ഫലപ്രദവുമായ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സഭയിൽ ആഘോഷിച്ച് പ്രസ്തുത രഹസ്യത്തിന്റെ ഫലത്തിൽ നിറയുകയാണ്. മറിച്ചുള്ള ചിന്താരീതികളും ചെയ്തികളൂം പാശ്ചാത്യ അധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ മാത്രമാണ്. സീറോ മലബാർ സഭയുടെ  ആധ്യാത്മികതയിൽ മംഗലവാർത്തക്കാലം മുഴുവൻ ഒരു വലിയ ക്രിസ്തുമസ് ആണ്. അതുകൊണ്ട് എല്ലവർക്കും താത്പര്യമെങ്കിൽ ആരാധനാവത്സരം തുടങ്ങുന്നതുമുതൽ ദനഹാക്കാലം ആരംഭിയ്ക്കുന്നതുവരെയുള്ള കാലഘട്ടത്തെ പിറവിക്കാലം എന്നു വിളിയ്ക്കുകയും ചെയ്യാം.
ഏതാനും വർഷങ്ങളായി സീറോ മലബാർ സഭയുടെ ആരാധനാവത്സര പഞ്ചാംഗത്തിലും ഇപ്പോൾ പ്രോപ്രിയായിലും തനി ലത്തീൻ ശൈലിയിൽ പിറവിത്തിരുന്നാൾ കഴിഞ്ഞ് ദനഹാ വരെയുള്ള കാലയളവ് പിറവിക്കാലം എന്ന തലക്കെട്ടിൽ കൊടുത്തുകാണുന്നതിൽ ഖേദമുണ്ട്. സഭയുടെ ആധികാരിക ഉറവിടങ്ങളിൽ ഒരിടത്തും അത്തരം സൂചനകൾ കാണാണില്ല. പിറവിത്തിരുന്നാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചകൾ പിറവികഴിഞ്ഞുള്ള ഒന്നാം ഞായർ, രണ്ടാം ഞായർ എന്നു  രേഖപ്പെടുത്തി കണ്ടിട്ടുണ്ട്. നേരത്തേ പറഞ്ഞതുപോലെ മംഗലവാർത്തക്കാലം വെട്ടിമുറിയ്ക്കുന്ന രീതി സീറോ മലബാർ സഭയുടെ ആരാധനാധ്യാത്മികതയോടും ദൈവശാസ്ത്രചിന്തയോടും ഒരുതരത്തിലും നീതി പുലർത്തുന്നില്ല.

(വർഗീസ് പാത്തിക്കുളങ്ങരയച്ചന്റെ കുർബാനയിലെ പ്രോപ്രിയാകൾ എന്ന ലേഖനത്തിൽ നിന്നും)

Friday, November 2, 2018

അൽമായരോട് സഭ - യാമപ്രാർത്ഥനകളെപ്പറ്റി
Image result for 2nd vatican council
1. അജപാലകർ ഞായറാഴ്ചയിലും തിരുനാളുകളിലും പ്രാധാന യാമനമസ്കാരങ്ങൾ പ്രത്യേകിച്ചും സായാഹ്നനമസ്കാരം, പള്ളിയിൽ വച്ചു പൊതുവായി നടത്തുവാൻ ശ്രമിയ്ക്കേണ്ടതാണ്. അൽമായരും വൈദീകരോടൊപ്പമോ, അലമായ സമൂഹങ്ങളിലോ തനിച്ചോ യാമനമസ്കാരങ്ങൾ ചൊല്ലുന്നത് പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ടതാണ്. (100, CONSTITUTION ON THE SACRED LITURGY, SACROSANCTUM CONCILIUM
SOLEMNLY PROMULGATED BY HIS HOLINESS POPE PAUL VI ON DECEMBER 4, 1963 )


2. സഭയുടെ പരസ്യ പ്രാർത്ഥനയായ യാമനമസ്കാരങ്ങളിൽ പങ്കുചേരുന്ന വിശ്വാസികൾ (വൈദീകരും, സമർപ്പിതരും, അൽമായരും) മാമോദീസാവഴി ലഭിച്ച രാജകീയപൗരോഹിത്യം നിർവ്വഹിയ്ക്കുന്നു. (1174, Catechism of the Catholic Church on The Liturgy of the Hours)Image result for CCC catechism of catholic church


3. അൽമായർ പ്രാർത്ഥനയ്ക്കാനോ മറ്റു സഭാ ശുശ്രൂഷകൾക്കായോ സമ്മേളിയ്ക്കുമ്പോൾ തങ്ങളൂടെ സഭാപരമായ ഉത്തരവാദിത്തം യാമപ്രാർത്ഥന ചൊല്ലിക്കൊണ്ടു നിവ്വഹിയ്ക്കുന്നത് പ്രോത്സഹിപ്പിയ്ക്കപ്പെടണം. (27, റോമൻ കത്തോലിയ്ക്കാ സഭയുടെ യാമപ്രാർത്ഥന സംബന്ധമായ പൊതു നിർദ്ദേശങ്ങൾ)
4. ഗാർഹിക സഭയായ കുടുബങ്ങളെ സംബന്ധിച്ചിടത്തോളം ഒരുമിച്ചു പ്രാർത്ഥിയ്ക്കുക എന്നതിലുപരി സഭയുടെ ജീവിതത്തിലേയ്ക്ക് കൂടുതൽ ആഴത്തിൽ പ്രവേശിപ്പിക്കുന്നു എന്നതുകൊണ്ട് യാമപ്രാർത്ഥനകൾ വലിയൊരു സാധ്യതയാണ്. (27, റോമൻ കത്തോലിയ്ക്കാ സഭയുടെ യാമപ്രാർത്ഥന സംബന്ധമായ പൊതു നിർദ്ദേശങ്ങൾ)
5. സങ്കീർത്തനങ്ങൾ ഉപയോഗിച്ചു പ്രാർത്ഥിയ്ക്കുവാനും യാമപ്രാർത്ഥനകളോടു പരിചിതരാകുവാനുമുള്ള എന്റെ ആഹ്വാനം ഞാൻ ഇതാ ആവർത്തിയ്ക്കുന്നു. (ബനഡിക്ട് 16 ആമൻ മാർപ്പാപ്പാ, 2011 നവംബർ 16 സെന്റ് പീറ്റേഴ്സ് സ്വയറിൽ പൊതു വിശ്വാസീ സമൂഹത്തോടൂ ചെയ്ത പ്രസംഗം)

 Image result for pope benedict xvi

മിശിഹായിൽ പ്രീയപ്പെട്ടവരേ മേൽ പറഞ്ഞതെല്ലാം വിശ്വാസികൾ അൽമായർ കുടുംബങ്ങളിൽ ഉൾപ്പെടെ യാമപ്രാർത്ഥന ചൊല്ലണമെന്നുള്ള സഭയുടെ ആഗ്രഹമാണ് പ്രതിഫലിപ്പിയ്ക്കുന്നത്. ചൊല്ലണമോ വേണ്ടയോ എന്നുള്ളതു നിങ്ങളുടെ സ്വാതന്ത്യമാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

Monday, June 25, 2018

റാസൽഖൈമയിലെ വീട്

ജോർജ്ജ് സാറും റോണിയും ഞാനും കൂടി കാറിൽ പോവുകയായിരുന്നു. ജോർജ്ജ് സാർ ചോദിച്ചു: "റോണി ഇപ്പോൾ എവിടെയാണ് താമസിയ്ക്കുന്നത്."
ഞാൻ ഇപ്പോൾ സിഎസ്ടിയിൽ ആണു സാർ - റോണി പറഞ്ഞു.
ഞങ്ങൾ കൂട്ടൂകാർ കൂടി ഒരു ഫ്ലാറ്റിൽ ആയിരുന്നു. മൂന്നു നാലു പേരുണ്ടായിരുന്നു. ഓരോരുത്തരും സ്ഥലം മാറിപ്പോയി. റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഞാൻ തനിച്ചായി. പിന്നെ ഞാൻ സിഎസ്ടിയിലേയ്ക്കു മാറി.

ഞാൻ ചോദിച്ചു ജോർജ്ജ് സാറിനു റാസൽ ഖൈമയിലെ ആ വലിയ വീട് മനസിലായോ?

ഏതോ വലിയ വീടായിരിയ്ക്കും, ഏതെങ്കിലും അപ്പാർട്ട്മെന്റിന്റെ പേര് ആയിരിയ്ക്കും എന്നതിൽ കവിഞ്ഞ് റാസൽഖൈമ സാറിന് ഒന്നുമായിരുന്നില്ല. കാരണം സാറ് പ്രേമം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല.

റോണി പറഞ്ഞത്  രസിയ്ക്കുവാൻ പ്രേമം സിനിമ കണ്ടിരിയ്ക്കണം അതിലെ ഈ ഡയലോഗിന്റെ സന്ദർഭവും ഒക്കെ അറിഞ്ഞിരിയ്ക്കണം. അതു കാണാത്തവരെ സംബന്ധിച്ചിടത്തോളം റാസ്സൽഖൈമയിലെ വലിയ വീട് ഏതോ ഒരു വലിയ വീട് മാത്രമായിരിയ്ക്കും.

നമ്മുടെ കുർബാനയും ഇതു പോലെയാണ്. പഴയനിയമവും പുതിയനിയമവും അരച്ചു കലക്കിക്കുടിച്ച പിതാക്കന്മാരുടെ ദൈവാനുഭവത്തിൽ നിന്നാണ് സഭയുടെ ലിറ്റർജി രൂപം കൊണ്ടത്. പ്രാർത്ഥനകളിൽ വേദപുസ്തകം തന്നെയാണ് ഉദ്ധരിയ്ക്കുന്നത്. പ്രതീകങ്ങളേയും പ്രാർത്ഥനയേയും മനസിലാക്കി അതിനെ വേദപുസ്തകകവുമായി ബന്ധിപ്പിച്ച് ധ്യാനിക്കുമ്പോഴാണ് കുർബാനയുടെ "മിസ്റ്റിക് ബ്യൂട്ടി" അനുഭവവേദ്യമാവുന്നത്. അതിന്റെ അഭാവത്തിലാണ് പല പ്രയോഗങ്ങളും ശൈലികളും നമുക്ക് അപരിചിതമാവുന്നതും അസ്വാഭാവികമായി തോന്നുന്നതും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം റാസൽഖൈമയിലെ വലിയ വീട് സിഎസ്‌ടിയിലേയ്ക്കുള്ള വീടു മാറ്റത്തിൽ അപ്രസക്തമായ ഒരു പ്രയോഗമായിരിയ്ക്കും.

റാസൽഖൈമയിലെ വീട് മനസിക്കാത്തവർക്ക്:

Thursday, April 19, 2018

തോമ്മാ ശ്ലീഹായുടെ ഭാരത സന്ദർശനം - ആന്റണി കുരീയ്ക്കൽ ആന്റണി

AntonyKureekkal Antony
തോമ്മാ ശ്ലീഹായുടെ ഭാരത സന്ദർശനം: പ്രശസ്ത ചരിതകാരനും ICHR - മുൻ ചെയർമാനുമായ M G S - നാരായണൻറെ വിതണ്ഡ വാദങ്ങൾ : വിശദീകരണവും ഖണ്ഡനവും 
  (1)വിശദീകരണം:
VALIDITY OF THE CRITICISM AGAINST THE INDIAN-MISSION OF ST.THOMAS : EXPOSITION & REFUTATION (1) Exposition:
Introduction: Historians in general-Eastern as well as Western - are unanimous in holding the view that Christianity reached this part of the world, the Malabar coast of Southern India, in the first century itself, even before it was preached in the Roman Empire. But, who brought the Gospel of Christ to India? Saint Thomas, one of the 12 disciples of Jesus, the East Syrian (Mesopotamian / Persian) missionaries or Merchant-migrant Thomas of Canai or some other Thomas? Opinions vary. Even then vast majority of the historians and writers ( foreign as well as Indian) are supporters of the Indian apostolate of the saint. Let us see the matter a bit more detail.
The South Indian Tradition :Whatever be the opinion of the historians and scholars, the Syrian Christians of Kerala, popularly known as Nasrani Mappilas, believe that they are the descendants of the people converted to Christianity by a personal visit of Apostle Thomas. As per their centuries’ old tradition, the apostle landed at Maliankara near Kodungalloor ( Muziris) port, in 52 AD, evangelized a good number of the inhabitants to Christianity , established seven churches ( communities ) there, left for east coast of Tamizhakam, and continued his gospel work there, met martyrdom at Mylapore ( Chennai ), in 72 AD.
As per Kerala tradition, the first conversion was from the native Nambudiri (Brahmin) community. This strong and unbroken tradition, ‘passed on to us by lips of twenty centuries’, is supported by some ancient Malayalam songs (folklores or ballads), viz.Ramban pattu, Margam Kalippattu, Veeradiyanpattu etc., circulated in Kodungalloor, Palayoor areas and other parts of Kerala; not only among the Christians but also among other communities, from time immemorial. These lyrical ballads, depicting the tale of Thomas and his first converts, with minute details are said to be the (re)written version of the centuries-old oral tradition. Examining the type of language ( Malayalam ), used for the available manuscript-copy of this ancient song, linguistic-scholars opined that it has a comparatively recent origin, say 15th century, however it looks unique and a replica of local tradition of Malabar embedded in, will be helpful for constructing the real history.
In short, though there is clear evidence for existing a vibrant (Nasrani) Christian community in Kerala, right from the early centuries of the Christian era, there is no direct contemporary archaeological or written documents to prove that it is the result of the missionary labour of Apostle Thomas. Either from the sites of the 7 churches, believed to have been built by St. Thomas (in places like Palayur, Niranam etc.) or any other parts of Kerala.
Sanctity for depending on epigraphic evidences from secondary sources:
In the circumstances, as the scope for obtaining more direct evidences from Kerala/India is very limited, academicians and researchers are bound to look for direct or indirect evidences from secondary sources, outside India too, especially in West Asian countries comprising the birth place of Christ and Christianity.
The available sources are, mainly the writings and testimonies of Early-century Church fathers, like Origen (186-255 AD )Ephrem (373) , Jerome (345-420), Eusebius (260-340), and Ambrose (333-397) etc., Chronicles of World travelers like Theodore of Syria, Mar Esoyab, Cosmos Indicopleustes, Marco Polo, Nicolo De Conti etc., several liturgical texts, martyr ology s, and ecclesiastical calendars etc. in Hebrew, Aramaic , Greek and other languages, though not contemporary, in the strict sense, which provide direct and indirect epigraphic and circumstantial evidences about the Indian mission of the Apostle. Besides there are apocryphal works and mythologies with historical elements (like, Acta Thomae of 2nd century) useful as collateral evidence to the tradition.
Protagonists of Indian visit of Saint Thomas:
It is a fact that western scholars initially rejected the tradition of Saint Thomas’s evangelization of India, ‘as a pure legend as there is no direct evidence to support the claim’. This was mainly because, their knowledge about ancient India, its people and culture, geography etc. was limited and prejudicial. But on studying the plethora of writings by Early Church Fathers, World Travelers etc. in various languages like Hebrew, Syriac, Greek, and Latin (through English translations ), a good majority of them were compelled to change their original stand and accept it as a credible historical probability .
Eminent historians like Vincent Smith, Edgar Thurston, Dr.Mingana, Dr.Buchanan, Nathalis Alexander, Peter Jarric,, Raulin , Kerala historians of eminence, like K.P. Padmanabha Menon, Sardar K.M.Panicker, K.N.Panicker,A.Sreedhara Menon and Church-historians like Adolf Medlycott, Barnard Thoma, Placid Podipara, Mathias Mundadan, Prof. George Menachery, Benedict Vadakkekkara , Pius Malekandathil etc are protagonists of Indian tradition about Thomas. India’s great statesman-historian, Jawaharlal Nehru, Shashi Tharoor, and Mrs.Romila Thapar, the foremost authority on early Indian history, too expressed no reluctance to accept the Malabar tradition about the visit of St Thomas, as a ‘credible historical probability’.
World historians and others on St. Thomas tradition.
After a decade long study of hitherto available sources, Oxford historian, Vincent Smith asserted the following: “It must be admitted that a personal visit of the Apostle to Southern India was easily feasible in the condition of the time, and that there is nothing incredible in the traditional belief that he ( St. Thomas ) came by way of Socotra, where an ancient Christian settlement undoubtedly existed”1.
Referring the East Syriac tradition about Thomas, eminent scholar-historian, Alphonse Mingana, who conducted extensive research in Indian history too, observes: “It is the constant tradition of Eastern Church that the Apostle Thomas evangelized India, and there is no historian, no poet, no breviary, no liturgy and no writer of any kind who, having the opportunity of speaking of St. Thomas, does not associate his name with India. Some writers mention also Parthia and Persia, among the lands evangelized by him, but all of them are unanimous in the matter of India. To refer to all the Syrian and
Christian Arab authors who speak of India in connection with Thomas would therefore be equivalent to referring to all who have made mention, of the name of Thomas. Thomas and India are in this respect, synonymous.”2
Another historian, Nathalis Alexander, in his book, specifically mentioned that the converts of Thomas, in India, include, Brahmins and others.3 Subscribing the rational, but slightly different, analysis of Paoli, reputed early historian, Francis Day, views the genesis of the first Christian conversion of Malabar as under: It is very probable, that these converts made by St. Thomas, were joined by others from Syria, who had heard of their existence. In the second century, Egyptian marines carried tidings to Alexandria, of the Christians residing in Malabar, who traced their paternity in Syria to St. Paul, and owned the supremacy of the Patriarch of Babylon. Therefore they must have been here, one hundred years prior to the doctrines of Nestorius. It is by no means improbable, that the Jews who came to Malabar, divided themselves into two parties, one of which became Christians ( mixed themselves to the small body of Indian Christians , whose ancestors were formally converted to the Christian faith by the Apostle Thomas ) , and the other retained their ancient faith.4
According to Anglican scholar-historian Buchanan, ‘we have as good authority that Apostle Thomas died in India, as that Apostle Peter died at Rome’.5
Renowned British Ethnographer, and prolific writer, Edgar Thurston opined that “The glory of the introduction of the teachings of Christ to India is, by time-honored tradition, ascribed to Apostle Saint Thomas. According to this tradition so clearly cherished by the Christians of this Coast, about 52 AD, the apostle landed at Maliankara near Cranganur ( Kodungallur), the Mouziris of the Greeks, or Muyirikode of the Jewish Copper plates.”6
Tomb of St. Thomas at Mylapore:
Specifying the place of rest of the Apostle, Marco polo, the Venetian traveler, who visited India, in 1293, says, “The body of Messer Saint Thomas the Apostle, lies in this ‘province” of Maabar, at a little town having no great population…Both Christians and Saracens, however, greatly frequent it in pilgrimage.7 Here, though he is not naming the place, one can rightly conclude that it is Mylapore of South India. Dr.A.E.Medlycott in his book 'India and Apostle St.Thomas', presents a graphic picture of the early Christianity in India, it’s traditions, and connections with St.Thomas8.
Referring to Saint Thomas tradition, Jacob Canter Visscher, the Dutch clergyman and author, expresses his firm belief on it as “a tale not to be scoffed at”, seeing that it is asserted in the traditions of the old Christians both of Malabar and Coromandel, which agree in indicating certain spots, where he preached, and laboured9.
Critically examining the Nazrani tradition about apostolic origin, William Logan, the English historian, of Colonial India, writes: It is certain that the first century AD, a very extensive trade and connection existed directly between India and the Western world, and a precise and expanding knowledge of the geography of the Indian coasts and markets, is manifest in the writings of the author of the ‘Priplus Maris Erythroci’ and several others. Mouziris, in particular which has already been alluded to, was one of the places best known to travellers and merchants from the West, and it was there and thereabouts that the original settlements of Christians were formed……This direct trade connection seems to have been maintained through ……some centuries after birth of Christ, and if the evidence of the Peutingenerian Tables (which are believed to have been constructed about 226A.D) is accepted, the Romans even at that date are said to have had a force of two cohorts (840 -1200 men) at Mouziris to protect their trade, and they had also erected a Temple to Augustus about 226 at the same place. That Christians, among others, found their way to Malabar in the very early centuries after Christ is therefore highly probable10. This statement is almost akin to the assertion of historian, L.W.Brown that 'There is no doubt that an Apostolic visit in the 1st century, A.D., whether or not it actually happened , was perfectly possible from a physical point of view.11 Anglican historian Dr.M. Neale also is a staunch supporter of ' Apostolic origin' of this Church12.
Observations of Indian /Kerala historians:; കേരള ചരിത്രകാരന്മാരിൽ ഭൂരിഭാഗവും മാർത്തോമാ പൈതൃകത്തെ അനുകൂലിക്കുന്നു:
We can see, valuable, positive references about this ‘historical probability' by several eminent secular historians and Church historians. Let me quote the words of the great Indian Statesman-historian, Jawaharlal Nehru, in his Autobiography, and work, ‘Discovery of India’: We also visited, among the backwaters of Malabar, some towns inhabited chiefly by Christians, belonging to the Syrian Churches. Few people realize that Christianity came to India, as early as the first century after Christ, long before Europe turned to it, and established a firm hold in South India.13
Old generation history scholars like K.P.Padmanabha Menon, Sardar K.M.Panicker etc. were inclined to respect the tradition as being worthy of acceptance. Mr.Panicker finds it difficult to deny the truth in the St. Thomas tradition, for, as he says, "We have the recorded statements of Pantaenus, the head of the Alexandrian school, who visited India, in the 2nd century that, he found a flourishing Christian Community here”.14
The unbiased observation of, Kerala’s prominent historian, and author of many masterly works in Malayalam and English, A. Sreedhara Menon, is as follows: About three centuries before Christianity was considered as an approved religion of Europe, and Rome, it started flourishing in Malabar coast." "On the background of extensive trade relations existed between Kerala and Mediterranean countries, even before the Christian era, nothing improbable about the coming of Saint Thomas.15
Leftist historian and former Vice Chancellor, Prof. K.N.Panicker also is a protagonist of the Indian apostolate of Thomas.
Church historians on St. Thomas: മാർത്തോമ്മായുടെ വരവിനെ സ്ഥിരീകരിച്ചു സഭാ ചരിത്രകാരന്മാർ:
Among the old generation, Church historians of St. Thomas, the contributions of Fr. Bernard Thoma and Placid Podipara can hardly be under estimated. Highlighting the unique and unbroken tradition existing in Malabar coast, more particularly in places like Kodungalloor, Chavakkad, Palayoor, Kunnamkulam, Pacid Podipara observes, “The St.Thomas Christians of Malabar have a tradition from time immemorial, constant, definite and living, about their origin from the Apostle Thomas”.16
Now let us see, how Dr. A. Mathias Mundadan, one of the Scholar Church historians, who has devoted decades to the study of Indian Christianity, and made commendable contributions to secular history too, views the apostolate of St. Thomas:
An important group of historians, follow a line of argument more or less like the following: The possibility of one or two Apostles of Christ having preached the Gospel in India, and even in China, no serious-minded scholar would object to. At the dawn of Christianity there were trade routes connecting West Asia and the East, routes very much frequented. The land routes reached parts of North India, while the sea routes reached the coasts of Kerala and other parts of South India. The tradition as it is found in the witnesses of various authors and Churches makes this possibility a probability.
Add to this, the living testimony of the community of the St. Thomas Christians and the witness of the tomb of Mylapore,the Little Mount and the Big Mount or St. Thomas Mount, in the vicinity of Mylapore, together with the tradition connected with these monuments. These considerations, they think, should incline any earnest inquirer to accept the Indian apostolate of St.Thomas, as established beyond doubt.17
Benedict Vadakkekara, eminent Church historian of the day, whose works invited praise from secular historians too, argues in favour of accepting ‘tradition’ as an aid, in the absence of written evidence other than circumstantial evidence, in the case of Saint Thomas studies, provided it should be historically coherent and scientifically verifiable. In his own words: “It (the tradition of the Syrian Christians of Kerala / India) is quite unlike a loose and vague belief among the populace precisely because the community has with consistence kept the arrival, the mission, and the death of Apostle Thomas inseparably linked with certain specific families, situations, and places. The tradition points to definite spots as having been in association with the Apostle, e.g. the place where the Apostle landed, or preached or died”.18
……………………………………………………………………………………………………………………..
Foot notes:
1. Vincent Smith: Early Christianity of India,( Oxford, 1924), p.250.
2. Alphonse Migana : Early spread of Christianity in India,( London,1928), p.447-448.
3. Bernard Thoma : The Saint Thomas Christians (Mal),CMI Publications,Kochi), I / 169.
4. Francis Day: The Land of Perumals,( Madras,1863), VI / 214.
5. Dr. Claude Buchanan: Christian researches in India, (London) ,p.135.
6. Edgar Thurston: The Castes and tribes of southern India, (1939), VI / 429.
7. Henry Yule (Ed) : The Travels of Marco Polo,(London,1875), p.338.
8. Dr.A.E.Medlycott : India and Apostle Thomas,( London,1905), p.133 – 256.
9. Visscher : Letters from Malabar,(Madras,1867 )( Ed.) K.P.Padmanabha Menon , p.41
10. William Logan: Malabar Manual,( New Delhi ), p.234.
11. L.W.Brown : Indian Christians of Saint Thomas,(Cambridge,1956), p.59.
12. M.Neale : Primitive Liturgies, p.140
13. Jawaharlal Nehru: An Autobiography, p.273.
14. Sardar K.M.Panicker : History of Kerala(Annamalai Nagar, 1960), , p. 5.
15. A. Sreedhara Menon : Kerala History, p.133-134.
16. Placid Podipara : The Indian Christians, p.245.
17. Dr.A.Mathias Mundadan : Indian Christians, search for identity and autonamy,p.3.( Dharmaram Publications, Bangalore ).
18. Benedict Vadakkekkara : Origin of India’s Saint Thomas Christians.. (New Delhi, 1995), p. 25 – 27.

Thursday, March 22, 2018

ഏകീകൃത കുർബാന അർപ്പണത്തിന് റോമിന്റെ അംഗീകാരം


  

പൗരസ്ത്യ സഭകളൂടെ തിരുസംഘം                                        17-12-1999   Prot. N. 1796/99
                      
(സ്വതന്ത്ര വിവർത്തനം)
അഭിവന്ദ്യ പിതാവേ,
        അങ്ങയുടെ കത്ത് 1999 നവംബർ 21 നു തിരുസംഘത്തിനു ലഭിച്ചു. 1999 നവംബർ 15-20 തിയതികളിൽ കൂടിയ സീറോ മലബാർ മെത്രാന്മാരുടെ സൂനഹദോസിൽ വച്ചു കൈക്കോണ്ട കുർബാനയർപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങൾ ആയിരുന്നല്ലോ അതിലെ ഉള്ളടക്കം.
അതിനെ മാനിച്ചും, ഇതിനു സൂനഹദോസ് നൽകിയ അംഗീകാരത്തിന്റെ സ്വഭാവം പരിഗണിച്ചും നിർദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച സിനഡിന്റെ താത്പര്യത്തെ മനസിലാക്കിയും സുപ്രധാന തീരുമാനത്തെ തിരുസംഘം അഭിനന്ദിയ്ക്കുന്നു.
അജപാലന പ്രക്രിയയുടെ ഏകീകരണവഴി സഭാകൂട്ടായ്മയെ പരിപോഷിപ്പിയ്ക്കുന്നതിലൂടെ സീറോ മലബാർ സഭയുടെ തനിമയെ അടുത്തറിയുവാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് ആയിരിയ്ക്കും തീരുമാനം എന്നതുകൊണ്ട് തീരുമാനത്തെ അംഗീകരിയ്ക്കുന്നതിന് തിരുസംഘത്തിന് ഒരു മടിയുമില്ല. സിനഡിന്റെ തീരുമാനത്തിലെ കൃത്യത ഉറപ്പാക്കവാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ കൂടി അനുബന്ധമായി ചേർക്കുന്നു.
തീരുമാനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ കൈവരിയ്ക്കുന്നതിന് മെത്രാൻ സമതി കൂട്ടായും മെത്രാന്മാർ വ്യക്തിപരമായും ശ്രദ്ധിയ്ക്കണമെന്ന് ഓർമ്മിപ്പിയ്ക്കുന്നു.
ആദരപൂർവ്വം,
        കർദ്ദിനാൾ അക്കിലെ സിൽവെസ്ത്രിനി, പ്രിഫെക്ട്
(ഒപ്പ്)
എം. മാറൂസിൻ, സെക്രട്ടറി
(ഒപ്പ്)
അനുബന്ധം
1.     സിനഡു തീരുമാനം നടപ്പാക്കുന്നതിനായി പുറപ്പെടുപ്പിയ്ക്കുന്ന കർമ്മക്രമങ്ങൾ ആശയക്കുഴപ്പങ്ങൾക്ക് ഇടനൽകാത്തവവിധം സ്പഷ്ടമായിരിയ്ക്കണം. മേൽപ്പറഞ്ഞ രേഖയിൽ പറയുന്നതുപോലെ അനാഫൊറയുടെ സമയത്ത് കാർമ്മികൻ കിഴക്കിന് അഭിമുഖമായി (മദ്ബഹായ്ക്ക് അഭിമുഖമായി, അതായത് ദൈവജനത്തിനു പുറം തിരിഞ്ഞ്, അവരോടൊപ്പം ഒരേ ദിശയിൽ നിന്നുകൊണ്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു ) എന്നു വ്യക്തമായി പറയണം. കാർമ്മികൻ കിഴക്കിനഭിമുഖമായി അഥവാ മദ്ബഹായ്ക്ക് അഭിമുഖമായി ജനാഭീമുഖമല്ലാതെ നിൽക്കുന്നത് accessus ad altare: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ സ്വർഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനായ പിതാവേ അങ്ങേയ്ക്കു ഞാൻ നന്ദിപറയുന്നു എന്ന പ്രാർത്ഥന മുതലാണ്. ഈ പ്രാർത്ഥനയുടെ സമയത്തും കിഴക്കിന് (മദ്ബഹായ്ക്ക്) അഭിമുഖമായി വേണം നിൽക്കുവാൻ. പരമ്പരാഗത ക്രമപ്രകാരം കാർമ്മികൻ ജനങ്ങളെ അഭിമുഖീകരിയ്ക്കേണ്ട അവസരങ്ങളൊഴിച്ചാൽ അനാഫൊറയുടെ മുഴുവൻ സമയവും കാർമ്മികൻ ഇതേ ദിശയിൽ തന്നെ വേണം നിൽക്കുവാൻ.

2.    ഹൈക്കലായുടെ മധ്യത്തിൽ, ജനങ്ങളുടെ ഇടയിൽ ബേമ്മ പുനസ്ഥാപിച്ചിട്ടുള്ള പള്ളികളിൽ വചനശുശ്രൂഷയുടെ സമയത്ത് കാർമ്മികൻ ജനങ്ങളുടെ അതേ ദിശയിലായിരിയ്ക്കേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ആരാധനാക്രമ കേന്ദ്രങ്ങളിലും, സന്യാസഭവനങ്ങളിലും ആശ്രമദേവാലയങ്ങളിലും ബേമ്മ പുനസ്ഥാപിയ്ക്കുന്നത് അഭിലഷണീയമാണ്.

3.    കൂടാതെ, സമാപനശുശ്രൂഷകൾ കെസ്ത്രോമയുടെ മുൻപിലോ, മദ്ബഹായിലെ പ്ലാറ്റ്ഫോമിലോ ജനാഭിമുഖമായി നടത്തുവാൻ സൗകര്യമുള്ള പള്ളികളിൽ, സമാപന ശൂശ്രൂഷയ്ക്കായി കാർമ്മികൻ ബേമ്മയിലേയ്ക്ക് വരേണ്ടതില്ല.