ജോർജ്ജ് സാറും റോണിയും ഞാനും കൂടി കാറിൽ പോവുകയായിരുന്നു. ജോർജ്ജ് സാർ ചോദിച്ചു: "റോണി ഇപ്പോൾ എവിടെയാണ് താമസിയ്ക്കുന്നത്."
ഞാൻ ഇപ്പോൾ സിഎസ്ടിയിൽ ആണു സാർ - റോണി പറഞ്ഞു.
ഞങ്ങൾ കൂട്ടൂകാർ കൂടി ഒരു ഫ്ലാറ്റിൽ ആയിരുന്നു. മൂന്നു നാലു പേരുണ്ടായിരുന്നു. ഓരോരുത്തരും സ്ഥലം മാറിപ്പോയി. റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഞാൻ തനിച്ചായി. പിന്നെ ഞാൻ സിഎസ്ടിയിലേയ്ക്കു മാറി.
ഞാൻ ചോദിച്ചു ജോർജ്ജ് സാറിനു റാസൽ ഖൈമയിലെ ആ വലിയ വീട് മനസിലായോ?
ഏതോ വലിയ വീടായിരിയ്ക്കും, ഏതെങ്കിലും അപ്പാർട്ട്മെന്റിന്റെ പേര് ആയിരിയ്ക്കും എന്നതിൽ കവിഞ്ഞ് റാസൽഖൈമ സാറിന് ഒന്നുമായിരുന്നില്ല. കാരണം സാറ് പ്രേമം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല.
റോണി പറഞ്ഞത് രസിയ്ക്കുവാൻ പ്രേമം സിനിമ കണ്ടിരിയ്ക്കണം അതിലെ ഈ ഡയലോഗിന്റെ സന്ദർഭവും ഒക്കെ അറിഞ്ഞിരിയ്ക്കണം. അതു കാണാത്തവരെ സംബന്ധിച്ചിടത്തോളം റാസ്സൽഖൈമയിലെ വലിയ വീട് ഏതോ ഒരു വലിയ വീട് മാത്രമായിരിയ്ക്കും.
നമ്മുടെ കുർബാനയും ഇതു പോലെയാണ്. പഴയനിയമവും പുതിയനിയമവും അരച്ചു കലക്കിക്കുടിച്ച പിതാക്കന്മാരുടെ ദൈവാനുഭവത്തിൽ നിന്നാണ് സഭയുടെ ലിറ്റർജി രൂപം കൊണ്ടത്. പ്രാർത്ഥനകളിൽ വേദപുസ്തകം തന്നെയാണ് ഉദ്ധരിയ്ക്കുന്നത്. പ്രതീകങ്ങളേയും പ്രാർത്ഥനയേയും മനസിലാക്കി അതിനെ വേദപുസ്തകകവുമായി ബന്ധിപ്പിച്ച് ധ്യാനിക്കുമ്പോഴാണ് കുർബാനയുടെ "മിസ്റ്റിക് ബ്യൂട്ടി" അനുഭവവേദ്യമാവുന്നത്. അതിന്റെ അഭാവത്തിലാണ് പല പ്രയോഗങ്ങളും ശൈലികളും നമുക്ക് അപരിചിതമാവുന്നതും അസ്വാഭാവികമായി തോന്നുന്നതും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം റാസൽഖൈമയിലെ വലിയ വീട് സിഎസ്‌ടിയിലേയ്ക്കുള്ള വീടു മാറ്റത്തിൽ അപ്രസക്തമായ ഒരു പ്രയോഗമായിരിയ്ക്കും.
റാസൽഖൈമയിലെ വീട് മനസിക്കാത്തവർക്ക്:

No comments:
Post a Comment