Sunday, April 29, 2012

ബ്‌ ഏദാ ദ്‌യൗമ്മാൻ

(മാർത്ത് മറിയത്തെ പ്രകീർത്തിയ്ക്കുന്നതാണ് ഈ ഗാനം. പെരുന്നാളുകളോട് അനുബന്ധിച്ചാണ് ഇതു പാടീയിരുന്നത്. സുറിയാനീ പാരമ്പര്യത്തിലുള്ളണോ എന്നതിനെക്കുറിച്ച് സംശയമുണ്ട്. ലത്തീൻ ആധിപത്യ കാലത്ത് ലത്തീനിൽ നിന്നും സുറിയാനിയിലേയ്ക്ക് തർജ്ജിമ ചെയ്ത് ഉപയോഗിച്ചതും ആവാം. ലത്തീനീകരിക്കപ്പെട്ട കാലത്തുപോലും സുറിയാനീ ഭാഷയോടുള്ള സ്നേഹവും സുറിയാനിയോടുള്ള ബന്ധവും മാർത്തോമാ നസ്രാണികൾ കാത്തുസൂക്ഷിച്ചത് ഇങ്ങനെയൊക്കെയാവാം.

അടുത്തകാലം വരെ വിശേഷ അവസരങ്ങളിൽ ഇത് ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തിപ്പള്ളിയിൽ പാടിയിരുന്നിരിക്കണം.  ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും അത്ര അവഗാഹമൊന്നുമില്ലാതിരുന്ന കർഷകരായ നാട്ടുകാർ ഈ ഗാനത്തിലൂടെ അവരുടെ സുറീയാനീ പൈതൃകം ഏറ്റുപറയുകയായിരുന്നു.  വൈദീകരുടെ എതിർപ്പു വകവയ്ക്കാതെ അവരതു പാടി. പള്ളി സങ്കീർത്തിയിലുണ്ടായിരുന്ന സുറിയാനീ ഗ്രന്ഥങ്ങൾ ഈ അടുത്തകാലത്ത് ഏതോ വികാരിയച്ചന്റെ നിർബന്ധപ്രകാരം കപ്യാരച്ചൻ കുഴിച്ചു മൂടി. കുഴിച്ചു നോക്കിയാൽ വല്ലതും കിട്ടൂമോ എന്നു ചോദിച്ച തളിക സ്ഥാനം തോമാ മത്തായിക്കും സുറീയാനി പാട്ടൂകൾക്ക് സധൈര്യം നേതൃത്വം കൊടുത്തിരുന്ന ദിവംഗതനായ കുഞ്ഞപ്പൻ ചേട്ടനും (ആലഞ്ചേരിൽ പീലിപ്പോസ്), കുഞ്ഞപ്പൻ ചേട്ടനൊപ്പം സുറിയാനിപ്പാടൂകൾ പാടീയിരുന്ന ചക്വായിൽ അപ്പച്ചായനും ഇതു സമർപ്പിക്കുന്നു.  കുഞ്ഞപ്പൻ ചേട്ടനൊപ്പം സുറീയാനിപ്പാട്ടുകളും നിലച്ചു. അപ്പച്ചായൻ തന്നെ പാടൂമോ എന്തോ!

ഒരു മഹത്തായ പാരമ്പര്യത്തിലേയ്ക്കുള്ള  കണ്ണികൾ ഇല്ലാതാവുകയാണ്. ഒരു കാലത്ത )    ഏഷ്യയുടെ തന്നെ വ്യാപാര ഭാഷയായിരുന്ന സുറീയാനി, നമ്മുടെ ആരാധനാക്രമ ഭാഷയായ സുറിയാനി, നമ്മുക്ക് അമ്മയെയും (സുറിയാനിയിൽ എമ്മ) അപ്പനെയും (ആബാ) തന്ന സുറീയാനി, നമ്മെ മാമോദീസാ മുക്കുകയും നമുക്കു കുർബാനയും കൂദാശകളും തന്ന സുറിയാനി, അതിലേയ്ക്കുള്ള കണ്ണികൾ ഇല്ലാതാവുകയാണ്. ഭാഷയ്ക്കൊപ്പം നശിക്കുന്നത് സംസ്കാരം കൂടിയാണ്.  പൗരസ്ത്യ സുറിയാനീ വിശ്വാശത്തിന്റെ സംസ്കാരം.)


ബ്‌ ഏദാ ദ്‌യൗമ്മാൻ നെഗദോൽ ക്ലീലാ
ദസ്‌മീറാസാ ലീക്കാർ മറിയം.

ല്ല്‌വീശസ് ശെംശാ സ് ഇനസ് സഹറാ
വെസ്രോസ് ക്ലീലാ അ‌ൽറേശ് മറിയം.

ഹാവാ ബ്‌സുൽത്താ ആലസ് മൗത്താ
ഹയ്യേ യെബസ് ബ്‌സുൽത്താ മറിയം.

സ്ലാപ്സാ ദ്‌കീസ് മ്സ്‌ത്ത്റസ് ല്ല് മെല്‌സ
മർഗാനീസ് മാർത്താ മറിയം.

ബ്സുൽത്താ ബാത്ത് നാ ബ്‌സുൽത്താ യാൽദാ ലാലാഹ്
മെൽസാ ദ്‌ലാ ഹാവാൽ മറിയം.

ഓ തെദ് മുർത്താ ദൗസൂലൂസാ
ബ്സുൽത്താ വെമ്മാ ല്ല് ആലം മറിയം

അൽ സനീയ നൂർ ബദ്മൂസ് തല്ലാ
വാലാഹ് മെൽസാ ബ്ഗാവ് ഉംബ്‌മറിയം

ക് യാനേ ത്രയ്യാൻ ദ് ലാ സാക ഹുൽത്താൻ
ക്‌നോമ്മാ ഹാനായ് ഹൂബർ മറിയം

ലാഉ ത്രേൻ ബ്‌നയ്യാ എല്ലാ ഹദ്ബ്രാ
ബർ ആലാഹാ ഹുയ് ദ് മറിയം

ആലാഹാ മ് സോമ്മായി ഉനാശാ മ്ശമലൈ
മ്ശീഹാ സ്‌വാവോസ ദ്‌യെൽദസ് മറിയം

ലാ എത്തമ്‌ അസ്‌ബസ്താ ദാദം
വഹവാസ് കൊല്ലാ ദ്‌ലാമൂം മറിയം

മാർത്താ ദ്‌യെമ്മാ ക്‌നീശൂസ് സെൽഗ
ദ്കോൽ കന്തീശൂ ഈസൈ മറിയം

ഹെശ്ശോക് ശെംമ്ശാ ഉ അമത്താൻ സഹദാ ഉകൗക്
വെ ദ്‌ലാ ന്നുഹോർ ക്‌ദാമ്മെ ദ് മറിയം

സ്രാപ്പേ സാഗ്‌ദീൻ ക്രോവേ ബാർക്കീൻ
ഉഹൈലെ നാപ്പ്ലീൻ ല്ലഏനെ ദ് മറിയം

റുക്കാവൂ പഗറാ ലാസാക് എശ്ത്രീ
വെത്ത്ക്കീം മിൻബ്രാ ഹൈക്കൽ മറിയം

ഉദൗറാ ൽത്തൂവെ ദശ്നയ്യാനെ
ഉമീൻ യമ്മീനെ ഔത്വാ ല്ല്‌മറിയം

ആവാദ് സെവ്ആൻ കോസ്‌മൊക്രാത്തോർ
മർക്ക്സാ മ്‌സബ്സ് സ്‌ഹസാ മറിയം


ܒܥܹܐܕܵܐ ܕܝܵܘܡܵܢ ܢܸܓܕܘܿܠ ܟܠܝܼܠܵܐ܂ܒܲܙܡܝܼܪܐܬܵܐ ܠܐܝܼܩܵܪ ܡܲܪܝܲܡ܂
ܠܒ݂ܝܼܫܲܬ ܫܸܡܫܵܐܣܐܝܼܢܬ ܣܲܗܪܵܐ ܘܲܐܸܣܛܪܘܿܣ ܟܠܝܼܠܵܐ ܥܲܠ ܪܹܫ ܡܲܪܝܲܡ܂
ܚܵܒ݂ܵܐ ܒܬܘܼܠܬܵܐ ܐܲܥܠܲܬ ܡܵܘܬܵܐ ܚܲܝܹܐ ܝܸܡܒܲܣ ܒܬܘܼܠܬܵܐ ܡܲܝܲܡ܂
ܙܠܵܦܬܵܐ ܕܟܝܼܬܵܐܲ ܡܲܣܲܬܪܬ ܠܡܸܠܬܵܐܲ ܡܲܪ ܓܵܢܝܼܬܵܐ ܡܵܪܬܵܐ ܡܲܪܝܲܡ܂
ܒܬܘܼܠܬܵܐ ܒܵܛܢܵܐ ܒܬܘܼܠܬܵܐ ܝܵܠܕܵܐ ܠܐܲܠܵܗ ܡܸܠܬܵܐܲ ܕܠܵܐ ܚܵܒܲܠ ܡܲܪܝܲܡ܂
ܥܲܠ ܣܲܢܝܵܐ ܢܘܿܪ ܒܲܕܡܘܼܬ ܛܲܠܵܐ ܘܐܵܠܵܗ ܡܸܠܬܵܐ ܒܓܵܘ ܥܘܼܒ ܡܲܪܝܲܡ܂
 ܟܝܵܢܹܐ ܬܪܲܝܵܢ ܕܠܵܐ ܣܵܟ ܚܘܼܠܛܵܢ ܟܢܘܿܡܵܐ ܚܵܢܵܝ ܗܘܼ ܒܲܪ ܡܲܪܝܲܡ܂
ܠܵܐܘܿ ܬܪܹܝܢ ܒܢܵܝܵܐ ܐܸܠܵܐܚܲܕ ܒܪܵܐ ܒܲܪ ܐܲܠܵܗܵܐ ܗܘܼܝܘܼ ܕܡܲܪܝܲܡ܂
ܐܲܠܵܗ ܡܬܘܿܡܵܝ ܘܐܵܢܵܫܵܐ ܡܫܲܡܠܲܝ ܡܫܝܼܚܵܐ ܨܒ݂ܵܐܘܵܬ ܕܝܸܠܕܲܬ ܡܲܪܝܲܡ܂
ܠܵܐ ܐܸܬ݁ܛܲܡܐܲܬ ܒܲܙܕܵܥ ܕܐܵܕܲܡ ܘܲܗܘܵܬ ܟܠܵܗ ܕܠܵܐ ܡܘܼܡ ܡܲܪܝܲܡ
ܡܲܪܬܵܐ ܕܝܲܡܵܐ ܟܢܝܼܫܘܿܬ݂ ܙܠܓܹܐ ܕܟܸܠ ܩܲܕܝܼܫܘܼ ܐܝܼܬܝܗ ܡܲܪܝܲܡ܂
ܚܸܫܘܿܟ ܫܸܡܫܵܐ ܘܥܲܡܛܵܢ ܣܲܗܕܵܐ ܘܟܵܘܟܒ݂ܹܐ ܕܠܵܐ ܢܗܘܿܪ ܩܕܵܡܸܝܗ ܕܡܪܝܲܡ܂
ܣܪܵܦܹܐ ܣܵܓܕܝܼܢ ܟܪܘܿܒ݂ܹܐ ܒܵܪܟܝܼܢ ܘܚܲܝܵܠܹܐ ܢܵܦܠܝܼܢ ܠܥܹܝܢܸܝܗ ܕܡܪܝܲܡ


3 comments:

Amal V George said...

Dear Marthoma Nazrani.

This song is still sung in my Church,Kaloorkad St.Marys Church Champakulam,Alappuzha,Changanacherry arch diocese during saturdays and perunnal....
Thank you very much for providing lyrics of this song.It is one of my favourite songs about st.Mary (or should I say Marth Maryam?)
Thanks a lot.

Amal V George

Amal V George said...
This comment has been removed by the author.
mjithin said...

നന്ദി വരികള്‍ക്ക്...

ഇത് എറണാകുളം ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് ഫെറോന ദേവാലയത്തില്‍ എല്ലാ വര്‍ഷവും തിരുനാളിന് സാല്‍വെ ലദീഞ്ഞിനു പാടാറുണ്ട്... ഇതൊന്നും ഇല്ലാണ്ടായി പോവുമെന്ന് പേടിക്കേണ്ട.. ഇടപ്പള്ളിയില്‍ ഇപ്പൊ ഇത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു... :))