മാർ തോമാ നസ്രാണികളുടെ ഇടയിൽ രൂപപ്പെട്ടതും ക്നാനായ സമുദായത്താൽ സംരക്ഷിയ്ക്കപ്പെട്ടു വന്നതുമായ ഒരു ഗീതമാണ് ബർ മറിയം. ക്നാനായ വിവാഹത്തിന്റെ ശുശ്രൂഷകൾ അവസാനിച്ച ശേഷം പുരോഹിതനും സമൂഹവും ചേർന്ന് ഇന്നും ഈ പാട്ട് പാടുന്നുണ്ട്
ഇതിന്റെ അർത്ഥം താഴെക്കൊടുക്കുന്നു.
ܒܲܪ ܡܲܪܝܲܡ ܒܲܪ
ܡܲܪܝܲܡ
ܒܲܪ ܐܲܠܵܗܵܐ ܝܸܠܕܲܬ݂
ܡܲܪܝܲܡ
|
ബർ മറിയം ബർ മറിയം
ബർ ആലാഹാ യെൽദെസ് മറിയം
|
ܐܵܘܥܝܼ ܣܵܘܟܹܐ
ܒܲܪ ܡܲܪܝܲܡ
ܐܲܝܟ ܢܒ݂ܝܘܼܬ݂ܵܐ
ܒܲܪ ܡܲܪܝܲܡ
|
ആവീ സൗക്കേ ബർ മറിയം
അക് നിവ്‌യൂസാ ബർ മറിയം
|
ܩܲܕܸܫ ܡܲܝܵܐ ܒܲܪ
ܡܲܪܝܲܡ
ܒܡܲܥܡܘܿܕܝܼܬ݂ܹܗ
ܒܲܪ ܡܲܪܝܲܡ
|
കന്ദെശ് മയ്യാ ബർ മറിയം
മാമോദീസേ ബർ മറിയം
|
ܫܲܕܲܪ ܪܘܼܚܵܐ
ܒܲܪ ܡܲܪܝܲܡ
ܦܵܪܲܩܠܹܛܵܐ ܒܲܪ
ܡܲܪܝܲܡ
|
ശന്ദെർ റൂഹാ ബർ മറിയം
പാറക്‌ലേത്താ ബർ മറിയം
|
ܐܸܟܲܠ ܦܸܨܚܲ ܒܲܪ
ܡܲܪܝܲܡ
ܥܲܡ ܬܲܠܡܝܼܕܲܘܗܝ
ܒܲܪ ܡܲܪܝܲܡ
|
ഏക്കൽ പെസ്‌ഹാ ബർ മറിയം
അം തൽമീദാവു ബർ മറിയം
|
ܫܘܼܒ݂ܚܵ ܠܲܫܡܵܟ
ܒܲܪ ܡܲܪܝܲܡ
ܡ݂ܢ ܟܘܿܠ ܦܘܼܡܝܼܢ
ܒܲܪ ܡܲܪܝܲܡ
|
ശുവ്ഹാ ലശ്മാക് ബർ മറിയം
മിൻ കോൻ പൂമീൻ ബർ മറിയം
|
ܠܥܵܠܲܡ ܥܲܠܡܝܼܢ
ܒܲܪ ܡܲܪܝܲܡ
ܐܵܡܹܝܢ ܘܐܵܡܹܝܢ
ܒܲܪ ܡܲܪܝܲܡ
|
ല്ആലം അൽമീൻ ബർ മറിയം
ആമ്മേൻ വാമ്മേൻ ബർ മറിയം
|
മറിയത്തിന്റെ മകൻ മറിയത്തിന്റെ മകൻ
ദൈവത്തിന്റെ മകൻ മറിയത്തിൽ നിന്നും പിറന്നു.
ശാഖയെ മുളപ്പിച്ചു മറിയത്തിന്റെ മകൻ
പ്രവചനം പോലെ മറിയത്തിന്റെ മകൻ
വെള്ളത്തെ വിശുദ്ധീകരിച്ചു മറിയത്തിന്റെ മകൻ
തന്റെ മാമോദീസായിലൂടെ മറിയത്തിന്റെ മകൻ
റൂഹായെ അയച്ചു മറിയത്തിന്റെ മകൻ
സഹായകനെ മറിയത്തിന്റെ മകൻ
പെസഹാ ഭക്ഷിച്ചു മറിയത്തിന്റെ മകൻ
ശിഷ്യന്മാരുടെ കൂടെ മറിയത്തിന്റെ മകൻ
നിന്റെ നാമത്തിനു സ്തുതി മറിയത്തിന്റെ മകനേ
എല്ലാ നാവുകളിലും നിന്ന് മറിയത്തിന്റെ മകനേ
എപ്പോഴും എന്നേയ്ക്കും മറിയത്തിന്റെ മകനേ
അമ്മേൻ ആമ്മേൻ മറിയത്തിന്റെ മകനേ
No comments:
Post a Comment