(ഫാ. ജെയിംസ് ഗ്രഹാം, മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിയ്ക്കാ സഭ, യു.എസ്.എ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
പാശ്ചാത്യരും പൗരസ്ത്യരുമായ, കത്തോലിയ്ക്കാ സഭാംഗങ്ങളും ഓർത്തോഡോക്സ് സഭാംഗങ്ങളുമായ
നിരവധി ക്രിസ്ത്യാനികളുടെ ഇഷ്ടപ്രാർത്ഥനയാണ് റോസറി. “നന്മ നിറഞ്ഞ മറിയമേ” പത്തു പ്രാവശ്യം വീതം അഞ്ചു
തവണയുള്ള ആവർത്തനവും, മിശിഹായുടെ ദുഖത്തിന്റെയും സന്തോഷത്തിന്റെയും മഹിമയുടേയും പ്രകാശത്തിന്റെയും
രഹസ്യങ്ങളുടെ ധ്യാനവുമാണ് ഇതിന്റെ പ്രത്യേകതകൾ. വിശുദ്ധ
ഡൊമിനിക്കാണ് ഇന്നു കാണുന്ന രീതിയിള്ള കൊന്തയുടെ പ്രചാരകൻ. 16 ആം നൂറ്റാണ്ടിൽ സഭയുടെ
അംഗീകാരമുള്ള ഭക്താഭ്യാസമായി പീയൂസ് 5 ആം മാർപ്പാപ്പ പ്രഖ്യാപിച്ചു. എന്നിരുന്നാലും
കൊന്തയുടെ ചരിത്രത്തിന് ഇതിലും പഴക്കമുണ്ട്.
പ്രാർത്ഥനകൾ വഴി മാതാവിനൊരു റോസാപൂന്തോട്ടം എന്ന ആശയത്തിൽ നിന്നാണ് 13 ആം നൂറ്റാണ്ടിൽ
റോസറി എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. 150 പ്രാർത്ഥനകൾ ചൊല്ലുന്നത് 150 സങ്കീർത്തനങ്ങൾ
ചൊല്ലുന്ന ആശ്രമ പാരമ്പര്യത്തിൽ നിന്നും ഉടലെടുത്തതാണെന്ന്
പറയപ്പെടുന്നു. ആശ്രമങ്ങളിൽ ഒരാഴ്ചകൊണ്ട് സങ്കീർത്തനങ്ങൾ വിവിധ ശുശ്രൂഷകളുടെ ഭാഗമായി
ചൊല്ലുന്നു. ഓരോ സങ്കീർത്തനത്തിന്റെയും ആരംഭത്തിൽ സ്ലീവായുടെ അടയാളം വരയ്ക്കുകയും കുമ്പിടുകയും
ചെയ്യുന്നു. അൽമായർ ഈ പ്രാർത്ഥനാ രീതിയിലേയ്ക്ക് വന്നപ്പോൾ അവർ നിരക്ഷരരായിരുന്നതുകൊണ്ടും
സങ്കീർത്തനങ്ങൾ മുഴുവൻ മനപ്പാഠമാക്കുന്നത് പ്രായോഗികമല്ലായിരുന്നതു കൊണ്ടും സങ്കീർത്തനങ്ങൾക്കു
പകരമായി കർതൃപ്രാർത്ഥന ചൊല്ലിത്തുടങ്ങി.
ജപങ്ങൾ ചൊല്ലുവാൻ കെട്ടുകളിട്ടതോ മുത്തുകൾ കോർത്തതോ ആയ ചരട്
മിക്ക മതങ്ങളിലും ഉപയോഗിയ്ക്കാറുണ്ട്. കൊമ്പോസ്കിനി എന്നു ഗ്രീക്കിലും ചോക്കി എന്ന്
റഷ്യനിലും പറയുന്ന ഇത്തരം ചരടുകൾ പൗരസ്ത്യ സഭകൾ ഈശോ നാമ ജപം (കർത്താവീശോ മിശിഹായേ,
ദാവീദിന്റെ പുത്ര, പാപിയായ എന്റെ മേൽ കരുണയായിരിയ്ക്കേണമേ ) ചൊല്ലുവാനായി 7 ആം നൂറ്റാണ്ടു
മുതൽ ഉപയോഗിയ്ക്കുന്നുണ്ട്. ഏതാണ്ട് ഇക്കാലയളവിൽ
യൂറോപ്പിൽ “സർഗ്ഗസ്ഥനായ പിതാവ്” ന്റെ സ്ഥാനത്ത് “നന്മ നിറഞ്ഞ മറിയമേ” സ്ഥാനം
പിടിച്ചിരുന്നു. ഇതിന്റെ മറുപടി പ്രാർത്ഥന
(കിഴക്ക് – എന്തെന്നാൽ ഞങ്ങളുടെ ആത്മാവിന്റെ രക്ഷകനു നീ ജന്മം കൊടൂത്തു, പടിഞ്ഞാറ്
– പരിശുദ്ധ മറീയമേ) പിന്നീട് രൂപം കൊണ്ടതാണ്.
ഈ അടുത്തകാലം വരെ കൊന്ത ഒരു സ്വകാര്യ ഭക്താഭ്യാസം ആയിരുന്നു;
പരസ്യമായി ചൊല്ലിയിരുന്നില്ല യൂറോപ്പിലെ ചില ആശ്രമങ്ങളിൽ സമൂഹമായി കൊന്ത ചൊല്ലിയിരുന്നത് വിസ്മരിയ്ക്കുന്നില്ല.
പൗരസ്ത്യപാരമ്പര്യത്തിന്റെ ഭാഗമല്ലാത്തതിനാൽ നമ്മുടെ പള്ളികളിൽ ഏതായാലും നമ്മൾ പരസ്യമായി
കൊന്ത ചൊല്ലുകയില്ല. എങ്കിലും 16-17 നൂറ്റാണ്ടുകളിലെ മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായും
കുരിശുയുദ്ധങ്ങളുടെ സമയത്തും ലത്തീൻകാർ കൊന്ത പൗരസ്ത്യക്കു പരിചയപ്പെടുത്തി. പല ഗ്രീക്ക്
കത്തോലിയ്ക്കർക്കും കൊന്തഭക്തരുമാണ്.
ഹൃദയത്തിൽ നിന്നു വരുന്ന എല്ലാ പ്രാർത്ഥനകളും നല്ലതാണ്. മെൽക്കൈറ്റ്
ഗ്രീക്ക് കത്തോലിയ്ക്കാ സഭ കൊന്തയെ നിരോധിയ്ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല.
എന്നിരുന്നാലും നമ്മുടെ പാരമ്പര്യത്തിൽ പെട്ട, ഈശോ നാമ ജപം പോലെയുള്ള പ്രാർത്ഥനകളെയാണ്
സഭ പ്രോത്സാഹിപ്പിയ്ക്കുന്നത്. ഒക്ടോബർ 7 ന്
റോമൻ സഭ ആചരിയ്ക്കുന്ന ജപമാലയുടെ രാജ്ഞിയുടെ തിരുന്നാൾ നമ്മുടെ സഭ ആഘോഷിയ്ക്കുന്നില്ല
എന്നുകൂടീ ഓർമ്മിപ്പിയ്ക്കുന്നു.
(The article below was written by Rev. Fr. James Graham, Pastor of Saint Elias the Prophet Melkite Greek Catholic Mission, San Jose, CA.
The article appeared in THE VOICE OF THE PROPHET, News from St Elias the Prophet Melkite Greek Catholic Mission, Volume 7, Number 11, November 2001.) courtesy: http://www.mliles.com/melkite/rosary.shtml
(The article below was written by Rev. Fr. James Graham, Pastor of Saint Elias the Prophet Melkite Greek Catholic Mission, San Jose, CA.
The article appeared in THE VOICE OF THE PROPHET, News from St Elias the Prophet Melkite Greek Catholic Mission, Volume 7, Number 11, November 2001.) courtesy: http://www.mliles.com/melkite/rosary.shtml
2 comments:
Whether rosary is a western introduction or eastern introduction does not matter much as it is an accepted practice in the church and even the smc has contributed very much for propagating the same amongst laity in Kerala. The same is recited publicly in the smc churches of Changanassery archdioceses it self. If church does not accept this practice then it should have the guts to ban the same rather than employing certain laity in the rob of liturgical experts to tarnish the same.
How can a church ban some prayer when there is nothing wrong against faith in it? But there is a question what should be encouraged and why.
Post a Comment