Sunday, July 15, 2012

സീറോ മലബാർ കുർബാന ക്രമം

ഇന്ന് ക്രൈസ്തവ സഭകളിൽ ഉപയോഗത്തിലിരിയ്ക്കുന്ന കുർബാനക്രമങ്ങളിൽ ഏറ്റവും പുരാതനമായതാണ് സീറോ മലബാർ കുർബാനക്രമമെന്ന് പണ്ഡിതന്മാർ പൊതുവേ അംഗീകരിച്ചിട്ടൂള്ളതാണ്. ഇതിന്റെ എഴുതപ്പെട്ടിട്ടൂള്ള മൂലരൂപം രണ്ടാം നൂറ്റാണ്ടിലെ ആരംഭത്തിലോ ഒന്നാം നൂറ്റാണ്ടിലോ ഉടലെടുത്തതാണെന്നു പഠനങ്ങൾ തെളിയിയ്ക്കുന്നു. മാർത്തോമാ ക്രിസ്ത്യാനികൾ അത് അക്കാലം മുതൽ ഉപയോഗിച്ചിരുന്നുവെന്ന പ്രബലമായ പാരമ്പര്യം ദുർബലമാക്കുന്ന തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

ബി.സി 1500 ആം ആണ്ടോടുകൂടിയെങ്കിലും ആര്യന്മാരും ബി.സി 1000ആം ആണ്ടോടുകൂടീ യഹൂദരും ഇവിടെ കുറിയേറിപ്പാർത്തു. ക്രിസ്തുവർഷ കാലഘട്ടങ്ങളിലും ഈ കുടിയേറ്റങ്ങൾ തുടർന്നു. ക്നായിത്തോമായുടെ നേതൃത്വത്തിലുള്ള കുടിയേറ്റം അവയിൽ ഒന്നു മാത്രമായിരുന്നു. നാലാം നൂറ്റാണ്ടിലെ കുടിയേറ്റക്കാരാണ് ഇപ്പോഴത്തെ കുർബാനക്രമം ഇവിടെ കൊണ്ടൂവന്നു നടപ്പിലാക്കിയതെന്ന് അടുത്തകാലത്ത് ആരംഭിച്ച പ്രചാരണത്തിനു ഉപോത്ബലകമായ തെളിവുകളില്ല. അക്കാലത്തിനു മുൻപുതന്നെ കുർബാന ഇവിടെ സ്വീകരിയ്ക്കപ്പെടുന്നതിനു എന്തെങ്കിലും തടസമുണ്ടായിരുന്നെന്നും ആരും അവകാശപ്പെടുന്നില്ല.

ഇപ്പോഴത്തെ കുർബാന വൈദേശികമെന്നു മുദ്രകുത്തുകയും ഭാരതീക കുർബാനയും ഭാരതീയ റീത്തും സൃഷ്ടിയ്ക്കണമെന്നു വാദിയ്ക്കുകയും ചെയ്യുന്നവർ ഈ അപ്പസ്തോലിക സഭയുടെ തിരോധാനമാണ് ലക്ഷ്യം വച്ചിട്ടൂള്ളത്.

(ഫാ: തോമസ് മണ്ണൂരാംപറമ്പിൽ, ഉപസംഹാരം, സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം)

No comments: